2011, മേയ് 9, തിങ്കളാഴ്‌ച

ബാബരി :സ്റ്റേ നടപടിക്ക് പരക്കെ സ്വാഗതം


ബാബരി :സ്റ്റേ നടപടിക്ക് പരക്കെ സ്വാഗതം
ന്യൂദല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈക്കോടതി വിധി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തു.  ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ ഹിന്ദു^മുസ്ലിം സംഘടനകളും  തീരുമാനത്തെ പിന്തുണച്ചു.
ചരിത്ര വസ്തുതകളും ഉടമസ്ഥാവകാശ രേഖകളും പരിഗണിക്കാതെ ഭൂരിപക്ഷ വിശ്വാസത്തിന്റെ മാത്രം ബലത്തില്‍ പുറപ്പെടുവിച്ച കീഴ്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത് തികച്ചും ആഹ്ലാദകരമാണെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനു കീഴിലുള്ള ബാബരി മസ്ജിദ് സമിതി കണ്‍വീനര്‍ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പള്ളിക്കു മേല്‍ തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എണ്ണമറ്റ രേഖകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ  വിശ്വാസത്തിന്റെ മാത്രം മാനദണ്ഡത്തില്‍ പുറപ്പെടുവിച്ച ഹൈകോടതി വിധിക്കെതിരെ  സുപ്രീം കോടതി നടത്തി പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  
വിചിത്രവും പുകമറ സൃഷ്ടിക്കുന്നതുമാണ് വിധിയെന്ന സുപ്രീം കോടതി കണ്ടെത്തല്‍ ഉന്നത നീതി പീഠം ശരിയായ അര്‍ഥത്തില്‍ പ്രശ്നത്തെ കാണുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. അതേ സമയം ബാബരി മസ്ജിദ് കേസില്‍ സത്വര വാദം കേള്‍ക്കാനും ഉടന്‍ വിധിപ്രഖ്യാപനം നടത്താനും കോടതി താല്‍പര്യം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  
അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത നടപടിയെ ഹിന്ദു സംഘടനകളും സ്വാഗതം ചെയ്തു. 2.77 ഏക്കര്‍ ഭൂമിയില്‍ ഹിന്ദുക്കള്‍ക്കല്ലാത്ത മറ്റാര്‍ക്കും പങ്കു നല്‍കാന്‍ പാടില്ലെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ഹിന്ദുമഹാസഭയുടെ പ്രതിനിധികള്‍ വ്യക്തമാക്കി. താഴേ തട്ടിലെ സ്ഥിതിയില്‍ യാതൊരു മാറ്റവും സുപ്രീം കോടതി ഉത്തരവിലൂടെ ഉണ്ടാകില്ലെന്ന് രാം ലല്ലക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 1993 ജനുവരി ഏഴിന് ആരംഭിച്ച താല്‍ക്കാലിക ക്ഷേത്രത്തിലെ പൂജ അപ്പടി തുടരാമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യാ ഭൂമി വീതം വെക്കണമെന്ന അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത നടപടിയെ പാര്‍ട്ടി പിന്തുണക്കുന്നതായി ബി.ജെ.പിയും വ്യക്തമാക്കി.
അഹലബാദ് ഹൈകോടതി വിധി അദ്ഭുതകരവും വിചിത്രവുമാണെന്ന സുപ്രീം കോടതി പരാമര്‍ശം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന്  അനുപം ഗുപ്ത, ഡോ. കെ.എം ശ്രീമതി, മഹേഷ് ഭട്ട്, ഡോ. കെ.എന്‍ പണിക്കര്‍, പ്രൊഫ. രൂപരേഖ വര്‍മ, ശബ്നം ഹഷ്മി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കിയും ചരിത്ര വസ്തുതകള്‍ നിരാകരിച്ചും അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധി  മധ്യകാല യുഗത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. വിവാദഭൂമിയുടെ വീതം വെക്കലാണ് പ്രശ്നപരിഹാരമെന്ന കോടതി വിധി നീതിയെയും യുക്തിബോധത്തേയും തന്നെ വെല്ലുവിളിക്കുന്നതായിരുന്നു. തത്വാധിഷഠിതമല്ലാത്ത പരിഹാര നിര്‍ദേശങ്ങള്‍ ഭാവി തലമുറകളെ വേട്ടയാടുമെന്ന കാര്യം കീഴ്കോടതി മറന്നു. ഏതായാലും രാജ്യത്തെ നിയമവാഴ്ചയെ കുറിച്ച്ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സുപ്രീം കോടതിയുടെ പ്രാരംഭ ഇടപെടല്‍ ഏറെ സഹായകരമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു


ബാബരി :ഹൈകോടതി വിധി വിചിത്രമെന്ന് സുപ്രീംകോടതി


ബാബരി :ഹൈകോടതി വിധി വിചിത്രമെന്ന് സുപ്രീംകോടതി
ഭൂമി പങ്കിട്ട വിധിക്ക് സ്റ്റേ
ന്യൂദല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. ബാബരി ഭൂമിയുടെ ഉടമാവകാശം ഉന്നയിച്ചവരില്‍ ആരും ആവശ്യപ്പെടാത്ത ഒരു തീരുമാനം ഹൈകോടതി പ്രഖ്യാപിച്ചത് 'വിചിത്രവും ആശ്ചര്യകരവു'മാണെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം ലോധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
സുന്നി വഖഫ് ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, നിര്‍മോഹി അഖാഡ, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നീ കക്ഷികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഒന്നിച്ചു പരിഗണിച്ചാണ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. പള്ളി പൊളിച്ചതിനെ തുടര്‍ന്ന് '93 ജനുവരി ഏഴിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ച്, പള്ളി പൊളിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ പരിസര ഭൂമിയില്‍ മതപരമായ ഒരു പ്രവര്‍ത്തനവും പാടില്ല. പള്ളി പൊളിച്ച് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍ പരിമിത പൂജ തുടരാം.
ബാബരി മസ്ജിദ് പൊളിച്ച ഭൂമി 2.77 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. ഇത് സുന്നി വഖഫ് ബോര്‍ഡ്, ഹിന്ദു മഹാസഭ, രാമവിഗ്രഹത്തിന്റെ ഉടമകളെന്ന് അവകാശപ്പെടുന്ന നിര്‍മോഹി അഖാഡ എന്നിവക്കായി വിഭജിച്ചു കൊടുക്കാനാണ് കഴിഞ്ഞ സെപ്തംബര്‍ 30ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഇത്തരമൊരു ആവശ്യം കേസിലെ കക്ഷികളാരും ഉന്നയിച്ചിരുന്നില്ലെന്ന് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
 'കക്ഷികളാരും ആവശ്യപ്പെടാതെ ഭൂമി വീതംവെക്കണമെന്ന ഉത്തരവ് എങ്ങനെ പുറപ്പെടുവിക്കാന്‍ കഴിയും? ഇതൊരു വിചിത്ര വിധിയാണ്. സ്വന്തം നിലക്ക് തീരുമാനം എടുക്കുകയാണ് ഹൈകോടതി ചെയ്തത്. കേസിന് പുതിയൊരു മാനം നല്‍കിയിരിക്കുന്നു. അതുവഴി ഈ വ്യവഹാരത്തില്‍ ദുര്‍ഘടമായൊരു സ്ഥിതി ഉണ്ടാക്കിവെച്ചിരിക്കയാണ്. ഇത്തരമൊരു വിധി നടപ്പാക്കുന്നതിന് അനുവദിച്ചു കൂടാ. വിധി സ്റ്റേ ചെയ്യേണ്ടതുണ്ട്'  -ബെഞ്ച് പറഞ്ഞു. സുപ്രീംകോടതിയില്‍ എത്തിയ കക്ഷികളെല്ലാം  ഹൈകോടതി വിധി സ്റ്റേചെയ്യണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസ് പരിഗണിച്ച അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസുമാരായ ധരംവീര്‍ ശര്‍മ, എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍ എന്നിവര്‍ വ്യത്യസ്ത വിധിന്യായങ്ങളാണ് എഴുതിയിരുന്നത്. ബാബരി മസ്ജിദിന്റെ മൂന്നു താഴികക്കുടങ്ങളില്‍ ഒത്ത നടുവിലുള്ളതിന്റെ താഴെയാണ് രാമവിഗ്രഹം ഉണ്ടായിരുന്നതെന്നും അത് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. കേസില്‍ കക്ഷികളായ മറ്റു രണ്ടു കൂട്ടര്‍ക്ക് ബാക്കി പങ്കിടണം.
തെളിവുകളുടെ പിന്‍ബലമില്ലാതെ വിശ്വാസങ്ങള്‍ക്കൊത്തു നീങ്ങിയ ഹൈകോടതിയുടെ വിധി റദ്ദാക്കണമെന്നാണ് സുന്നി വഖഫ് ബോര്‍ഡും മറ്റും ആവശ്യപ്പെട്ടത്. രാമന്റെ ജന്മസ്ഥലത്താണ് ബാബരി മസ്ജിദ് നിലനിന്നതെന്ന വിധി പ്രസ്താവം അവര്‍ ചോദ്യം ചെയ്തു. മുസ്ലിംകളും ഹിന്ദുക്കളും നിര്‍മോഹി അഖാഡയും പള്ളി നിലനിന്ന ഭൂമിയത്രയും  സ്വന്തനിലക്ക് വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍, അത് പങ്കുവെക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കാനുള്ള ഹൈകോടതി നിര്‍ദേശം റദ്ദാക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ധരംവീര്‍ ശര്‍മ അഭിപ്രായപ്പെട്ട പോലെ, ഭൂമിയത്രയും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ച് ഹൈകോടതി വിധി സ്റ്റേചെയ്ത സുപ്രീംകോടതി, വാദം കേള്‍ക്കുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഈയാഴ്ച വേനലവധിക്ക് അടക്കുന്ന കോടതി ജൂലൈയിലാണ് ഇനി തുറക്കുക. സുപ്രീംകോടതിയെ സമീപിച്ച കക്ഷികളെല്ലാം ഇന്നലത്തെ ഇടക്കാല ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ചു


2011, മേയ് 8, ഞായറാഴ്‌ച

അയോധ്യ കേസ്: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ധനസഹായം തേടുന്നു


ലഖ്‌നോ: സുപ്രീംകോടതിയില്‍ അയോധ്യ കേസിന്റെ നടത്തിപ്പിന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പൊതുജനങ്ങളില്‍നിന്ന് സാമ്പത്തിക സഹായം തേടുന്നു. ബോര്‍ഡാണ് 1993 മുതല്‍ അയോധ്യ കേസിന്റെ നടത്തിപ്പ് മേല്‍നോട്ടം വഹിക്കുന്നത്.
കേസില്‍ അലഹബാദ് ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ബോര്‍ഡിന് ഇപ്പോഴത്തെ ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമായതിനാലാണ് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്. അഭിഭാഷകര്‍ക്കുള്ള ഉയര്‍ന്ന ഫീസിനത്തിലേക്കും ഹരജികള്‍ ഫയല്‍ ചെയ്യുന്നതിലേക്കുമായി കരുതിവെപ്പായാണ് ധനസമാഹരണമെന്ന് വ്യക്തിനിയമ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.



2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയും-ടി. മുഹമ്മദ്‌

ബാബരി മസ്ജിദ് ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ചരിത്രത്തില്‍ രാസത്വരകമായി എണ്‍പതുകളുടെ അന്ത്യം മുതല്‍ തൊണ്ണൂറുകളുടെ മധ്യംവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലും മസ്ജിദുമാണ് ഇന്ത്യയില്‍ പുതിയ ചില രാഷ്ട്രീയ പ്രവണതകള്‍ക്ക് നിമിത്തമായത്. ഒരു ജനത എന്നനിലയില്‍ മുസ്‌ലിംകള്‍ക്ക് അതിനെ ഏറെ ഉപയോഗപ്പെടുത്താനൊന്നുമായിട്ടില്ല. മണ്ഡലിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്കിലും ദലിത് പിന്നോക്കരാഷ്ട്രീയം ഉയര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം മുന്‍കൈയില്‍ ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ മാറ്റം രചിക്കാനോ മുസ്‌ലിം നേതൃത്വത്തിന് ബാബരിധ്വംസനത്തെത്തുടര്‍ന്നും സാധിച്ചില്ല. ബാബരിധ്വംസനത്തെ തുടര്‍ന്ന് മുസ്‌ലിം ഇന്ത്യ ചവിട്ടിപുറത്താക്കയ കോണ്‍ഗ്രസിനെത്തന്നെ ചെറിയ തിരുത്തലോടെ അതിനു സ്വീകരിക്കേണ്ടിവന്നു. ദലിത് പിന്നോക്കരാഷ്ട്രീയം അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയെങ്കിലും അധികാരപങ്കാളിത്തം നല്‍കാന്‍ വിസമ്മതിച്ചു.

പക്ഷേ, ബാബരി മൂവ്‌മെന്റ് ഒരു പരാജയമായിരുന്നില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ എല്ലാ പരാധീനതകളും അതിനുണ്ടായിരുന്നെങ്കില്‍ തന്നെയും. ബാബരിമസ്ജിദ് ഒഴികെയുള്ള രാജ്യത്തെ എല്ലാ ദേവാലയങ്ങളുടെയും ഉടമസ്ഥാവകാശം 1947 ആഗസ്റ്റ് 15നെ കട്ട്ഓഫ് ഡേറ്റായി കണക്കാക്കി നിശ്ചയിക്കാനുള്ള ബില്‍ ബാബരി പ്രക്ഷോഭം നേടിയെടുത്ത വിജയമായിരുന്നു. അല്ലെങ്കില്‍ ആ പ്രക്ഷോഭത്തിന്റെ ഉപോല്‍പന്നമായിരുന്നു. രാജ്യത്തെ മതേതര ജാഗ്രതയെ ശക്തിപ്പെടുത്തുന്നതില്‍ ബാബരി പ്രക്ഷോഭം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നയിച്ച അങ്ങേയറ്റം മതേതരമായ ഒരു പ്രസ്ഥാനമായിരുന്നു അത്.

എന്നാല്‍ പുതിയ വിധിയുടെ മുമ്പ് മുസ്‌ലിംനേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബാബരി പ്രശ്‌നത്തെ തെരുവിലേക്കെടുക്കരുതെന്നതായിരുന്നു. ബാബരി ഇപ്പോള്‍ ഒരു തെരുവുപ്രശശ്‌നമല്ല. ബാബരി തെരുവ് പ്രശ്‌നമായത് അതിനെതിരെ ഫാഷിസ്റ്റുകള്‍ നിയമം കൈയിലെടുക്കുകയും സര്‍ക്കാര്‍ അനീതി കാണിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ ബാബരി മസ്ജിദ് ഒരു കോടതിവിഷയമാണ്. പ്രത്യേകിച്ച് അതൊരു സിവില്‍ തര്‍ക്കമാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരില്‍ പങ്കൊന്നും വഹിക്കാനില്ല.

പുതിയ കോടതിവിധി മുസ്‌ലിംകളില്‍ നിരാശ സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ കോടതി വിധി മാനിക്കും എന്നാണ് ഈ വിഷയത്തിന്റെ ഓരോ ഘട്ടത്തിലും മുസ്‌ലിംനേതൃത്വം പറഞ്ഞിരുന്നത്. കോടതിവിധി തങ്ങള്‍ക്കനുകൂലമായാല്‍ അംഗീകരിക്കും എന്നതല്ലല്ലോ അതിനര്‍ഥം. കോടതിവിധി അംഗീകരിക്കില്ല എന്നുപറഞ്ഞവര്‍ക്കനുകൂലമായി കോടതിവിധി വന്നിരിക്കുന്നു. ഇത് പ്രയാസകരമാണെങ്കിലും ധാര്‍മികമായ ഒരു പരീക്ഷണം ഇതിനകത്തുണ്ട്. അതിനെ മുസ്‌ലിം നേതൃത്വവും സാമാന്യജനവും അത്യുജ്വലമായി അഭിമുഖീകരിച്ചു.  അഭിമാനാര്‍ഹമായ വിധത്തില്‍ വിജയിച്ചു. ഒരു പള്ളിയുടെ അവകാശ ലബ്ധിയേക്കാള്‍ വലുതാണ് വാക്കിന്റെ സത്യമെന്നത്, മൂല്യമെന്നത്. പള്ളിതന്നെയും മൂല്യങ്ങളെ അനുശീലിപ്പിക്കാനും പ്രകാശിപ്പിക്കാനുമാണല്ലോ?

അതേസമയം, ഇത് രാജ്യത്തിന്റെ പക്വതയെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. കാരണം സത്യം വിധിച്ചാല്‍ അതിനെ സംയമനത്തോടെ സ്വീകരിക്കാനുള്ള ജനാധിപത്യവളര്‍ച്ച രാജ്യം കൈവരിച്ചിട്ടില്ല എന്നതാണ് വിധി തെളിയിക്കുന്നത്. ലഖ്‌നോ ബെഞ്ചിന് നേതൃത്വം നല്‍കിയ സിബ്ഗത്തുല്ലാഖാന്‍ തന്റെ വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് കണക്ക് പരിശോധിച്ചുള്ള തീര്‍പ്പല്ല, രമ്യതയുടെ പാതയിലേക്ക് വഴിനടത്താനാണ് കോടതിയുടെ ശ്രമമെന്നാണ്. സത്യംകൊണ്ട് രമ്യത കൈവരിക്കാന്‍ കഴിയുന്ന പാകതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് ഇനിയും വളരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോടതിവിധി നല്‍കുന്ന സന്ദേശം.

കോടതിവിധി മാനിക്കില്ല എന്ന നിലപാട് വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തിനും സ്വീകരിക്കാമായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫീ കര്‍മശാസ്ത്ര സരണിയിലെ വിധിപ്രകാരം ഒരു സ്ഥലം പള്ളിയായി വഖഫ് ചെയ്തുകഴിഞ്ഞാല്‍ അത് എക്കാലത്തും പള്ളിയാണ്. അതിന്റെ ആകാശഭാഗവും ഭൂമിയുടെ അന്തര്‍ഭാഗവും പള്ളിയും പവിത്രവുമാണ്. വിശ്വാസികള്‍ക്ക് തന്നെ അതിനെ മാറ്റാനധികാരമില്ല. പക്ഷേ, എന്നിട്ടും കോടതിവിധി അംഗീകരിക്കും എന്ന നിലപാടെടുക്കാന്‍ കാരണം ഇതാണ്. ന്യായമായ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി മാത്രമേ സാധുവാകുകയുള്ളള്ളൂ. രണ്ട്, ഒരു വസ്തു അവകാശതര്‍ക്കം വിശ്വാസപരമായല്ല പരിഹരിക്കേണ്ടത്. അത് ഇസ്‌ലാമിന്റെ തന്നെ നീതിശാസ്ത്രത്തിനെതിരാണ്. വസ്തു അവകാശതര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പിക്കാനുള്ള അടിസ്ഥാനമായി വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഒരു ബഹുസ്വരസമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് ഈ കോടതിവിധി ഇന്ത്യന്‍ ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പക്ഷേ, അംബേദ്കര്‍ ചൂണ്ടിക്കാട്ടിയപോലെ 'ഇത് ജനാധിപത്യയുഗമാണ്. ജനാധിപത്യം വേണ്ടത്ര ജനാധിപത്യമായിട്ടില്ലെങ്കില്‍ വേണ്ടത്ര ജനാധിപത്യമാക്കേണ്ടത് നാം പൗരന്മാര്‍ തന്നെയാണ്.' ഹൈക്കോടതി വിധിക്കെതിരായ സുന്നി വഖഫ്‌ബോര്‍ഡിന്റെ അപ്പീലിന്റെ പ്രസക്തി അതാണ്. സുപ്രീംകോടതിയിലും പരാജയപ്പെടാം. വസ്തുതയേക്കാള്‍ വിശ്വാസമാണ് പ്രമാണം എന്ന് പരമോന്നതകോടതിയും വിധിക്കാം. അപ്പോഴും അവശേഷിക്കുന്നത് ഇനിയും പരിഹരിക്കപ്പെടേണ്ട ദൗര്‍ബല്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന വസ്തുത മാത്രമാണ്. ബാബരിമസ്ജിദിന് ഭൂരിപക്ഷ ന്യൂനപക്ഷ മതവികാരത്തിന്റെ പ്രശ്‌നമല്ല. ജനാധിപത്യത്തിന്റെ ആരോഗ്യാനാരോഗ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ ജനാധിപത്യപരമായി മാത്രമേ പരിഹരിക്കാന്‍ കഴിയൂ. ജനാധിപത്യം അതിന്റെ ഉത്തരം രോഗാതുരതകളെ എല്ലാം ഭേദമാക്കി പൂര്‍ണാരോഗ്യം നേടിയെടുക്കുകതന്നെ ചെയ്യും. അവകാശത്തര്‍ക്കത്തില്‍ ഏതെങ്കിലും വസ്തുതകളെ അവലംബിച്ച് കോടതി വിശ്വഹിന്ദു പരിഷത്തിനനുകൂലമായി വിധിക്കുകയായിരുന്നെങ്കില്‍ അത് ഇത്ര അപകടകരമാവുമായിരുന്നില്ല. അത് ഉടമാവകാശം ആര്‍ക്കുനല്‍കി എന്നതിനേക്കാള്‍ അതിനവംബലിച്ചത് വിശ്വാസത്തെയാണെന്നതാണ് കോടതിവിധിയെ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്.

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളും
അതേസമയം ബാബരി മസ്ജിദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയുടെ കേന്ദ്രസ്ഥാനമാവേണ്ടതുണ്ടോ എന്ന ആലോചനക്കും സമാന്തരമായിതന്നെ ഏറെ പ്രസക്തിയുണ്ട്. ഒരു പള്ളി അവകാശതര്‍ക്കത്തില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിടാന്‍ കഴിയുക എന്നത് ശത്രുവിന്റെ വിജയമാണ്. പ്രത്യേകിച്ച് കൃത്രിമമായെങ്കിലും സൃഷ്ടിച്ചെടുത്ത മറ്റൊരു മതവികാരത്തിനെതിരായ പള്ളി പ്രശ്‌നത്തില്‍. എന്തു വിലകൊടുത്തും ഒരു പള്ളി വിമോചിപ്പിക്കുക എന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൗത്യം. ഒരു പള്ളിയുടെ വിമോചനത്തേക്കാള്‍ രാജ്യത്തിന്റെ തന്നെ ആത്മീയവും ഭൗതികവുമായ വിമോചനമാണ് മുസ്‌ലിം സമൂഹത്തിന്റെ അജണ്ടയാവേണ്ടത്. ജനാധിപത്യവിരുദ്ധമായ അവസ്ഥകളില്‍ നിന്ന് ജനാധിപത്യപരമായി രാജ്യവാസികളെ വിമോചിപ്പിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തില്‍ ഭരമേല്‍പിക്കപ്പെട്ട അടിസ്ഥാനഉത്തരവാദിത്തം. അങ്ങനെ രാജ്യത്ത് ക്ഷേമവും സമാധാനവും സൃഷ്ടിക്കുക. ആ ദൗത്യനിര്‍വഹണത്തിനു സഹായകമാവുന്ന വിധത്തില്‍ ബാബരിപ്രശ്‌നത്തെയും നോക്കിക്കാണുകയാണ് ചെയ്യേണ്ടത്. വിശാലമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് താല്‍ക്കാലികമായ വികാരവിക്ഷോഭങ്ങളെ മറികടക്കാന്‍ കഴിയണം. ഇന്ത്യന്‍ മുസ്‌ലിം അജണ്ട ഒരു പള്ളിവിമോചന കമ്മിറ്റിയായി ചുരുങ്ങാതിരിക്കണം. അത് മനുഷ്യവിമോചന യത്‌നമായി വികസിക്കണം.

രാജ്യം നേരിടുന്ന ദാരിദ്ര്യവും അസമാധാനവും നിരക്ഷരതയും പോഷകാഹാരക്കുറവും ഭൂമിയില്ലായ്മയും മൂലധന ചൂഷണവും എല്ലാം അപ്രസക്തമാവുകയും അമ്പലവും പള്ളിയും അതിന്റെ അവകാശതര്‍ക്കവും പ്രസക്തമാവുകയും ചെയ്യുന്നത് മതത്തിനോ രാജ്യത്തിനോ ഗുണകരമല്ല. മതത്തിന്റെ തെറ്റായ പ്രതിച്ഛായ നിര്‍മിതിക്ക് മാത്രമേ അത് ഉപകരിക്കൂ. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തല തിരിച്ചിടലാണത്. നാം മുന്‍കൈയെടുത്തല്ലെങ്കിലും ഇത്തരമൊരന്തരീക്ഷം നിര്‍മിക്കപ്പെടുന്നതിനെ എങ്ങനെ മറികടക്കാം എന്നത് ഇന്ത്യന്‍ മുസ്‌ലിംനേതൃത്വം ഗൗരവത്തിലാലോചിക്കേണ്ടതാണ്. പട്ടിണിയും ദാരിദ്ര്യവും അസമാധാനവും പ്രശ്‌നമാകാത്ത, പള്ളിയും അമ്പലവും മാത്രം പ്രശ്‌നമാകുന്ന മതമെന്നത് മതത്തിന്റെ വികൃതാവതരണമാണ്. 

മക്കയിലെ ഭൗതികവും ആത്മീയവുമായ എല്ലാ വിഷയങ്ങളും ഉന്നയിച്ച് രംഗത്തുവന്ന പ്രവാചകന്‍ കഅബയുടെ യഥാര്‍ഥ അവകാശികള്‍ മുസ്‌ലിംകളായിരുന്നിട്ടും അതിന്റെ അവകാശത്തെ ഒരിക്കലും ഉന്നയിക്കുന്നില്ല. കാരണം ഒരു പള്ളി വിമോചിപ്പിക്കുക എന്നതിനേക്കാള്‍ ആ ജനതയെത്തന്നെ ആത്മീയമായും ഭൗതികമായും വിമോചിപ്പിക്കുക എന്നതായിരുന്നു പ്രവാചകന്റെ ദൗത്യം. അതിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു പ്രവാചകന് കഅബയുടെ വിമോചനം. കഅബ ഖുറൈശികളുടെ വൈകാരിക വിഷയമായിരുന്നു. അതിനെ അവരുടെ പക്ഷത്തുനിന്നുകൊണ്ടുതന്നെ ഏകദൈവ പ്രബോധനത്തിനുവേണ്ടി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് വിശപ്പില്‍ നിന്ന് ഭക്ഷണവും ഭയത്തില്‍ നിന്ന് സുരക്ഷിതത്വവും നല്‍കിയത് കഅബയല്ലേ? എങ്കില്‍ പിന്നെ അതിന്റെ നാഥനെയല്ലേ നിങ്ങള്‍ ഉപാസിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്. (സൂറഃ ഖുറൈശ്, അല്‍ ഖസസ് 57) കേവല പള്ളി വിമോചനമെന്നത് വൈകാരികവും സാമുദായികവുമായ ഒരജണ്ടയാണ്. എന്നാല്‍ ജനതയുടെ വിമോചനമെന്നത് വൈചാരികവും മാനവികവുമായ അജണ്ടയാണ്. രാജ്യത്തിലെ മനുഷ്യരെ ദുരിതങ്ങളില്‍ നിന്നും അവകാശ നിഷേധങ്ങളില്‍ നിന്നും വിമോചിപ്പിക്കാനുള്ള പരിശ്രമത്തിനു ശക്തിപകരുന്ന സ്വഭാവത്തില്‍ ബാബരി വിഷയത്തെയും സെറ്റ് ചെയ്യാന്‍, അതിന്റെ ട്യൂണ്‍ ക്രമീകരിക്കാന്‍, അതുമായി ബന്ധപ്പെട്ട നിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച


Nirmohi Akhara ready for out-of-court settlement

Posted in 
By IANS,
Lucknow : Close on the heels of the initiative taken by 90-year-old Hashim Ansari for a negotiated settlement on the Ayodhya issue, the Nirmohi Akhara too has expressed its inclination to talk and resolve the dispute once and for all.
"I welcome the initiative taken by Mahant Gyan Das and Hashim Ansari and will be only too glad to be a party to the move for bringing the dispute to an amicable settlement and avoid another unending court battle," Nirmohi Akhara chief Mahant Bhaskar Das told IANS Tuesday over telephone from Ayodhya, about 130 km from here.


[TCN Photo]
Significantly, while Ansari was the first Muslim to stake a legal claim to the Babri Masjid after it was usurped by Hindu mobs on the night of Dec 22-23, 1949, it was the Nirmohi Akhara which sought legal right to offer prayers at the disputed site way back in 1885.
It was Ansari who took the first step towards initiating a process of reconciliation instead of proceeding straight to the country's apex court in appeal against the Sep 30 order of the Allahabad High Court.
The court split the disputed land into three parts - one going to the contending Muslim group and the other two to be shared by two Hindu groups involved in the legal battle.
Ansari's talks with Mahant Gyan Das, president of All India Akhara Parishad and head of Ayodhya's Hanuman Garhi temple, on Sunday helped in breaking the ice.
And what followed Monday was yet another positive move, with Nirmohi Akhara chief Mahant Bhaskar Das too expressing his desire to join the reconciliation bandwagon.
Bhaskar Das, 81, said he was confident that very soon many prominent holy men of Ayodhya would join the dialogue process with local Muslims and other contestants in the case.
While he declined to divulge the names of those with whom he claimed to have got in touch, sources close to him confirmed that he had mooted the idea to a few leading Ayodhya holy men.
They include Mahant Nrtiya Gopal Das, who heads the Ram Janmbhoomi Trust, the body entrusted with the task of building the proposed temple.
The move is likely to witness much opposition from the Sunni Central Waqf Board, whose counsel and Babri Masjid Action Committee (BMAC) convenor Zafaryab Jilani has taken serious affront to Hashim Ansari's initiative.
"Ansari is just an individual litigant; he is no authority on behalf of the Waqf Board which is the key contestant," he said.

Measured response post-Ayodhya verdict: Time to rejoice


Submitted by admin4 on 5 October 2010 - 12:40pm

Posted in 
By Sarfaraz Mulla "Saif",
A long wait comes to an end. It took 60 years for the courts of Lucknow to pronounce the judgement regarding ownership of a land claimed by Hindus and Muslims. The judgement brings hope and some disappointment to vast majority of Indian Muslims. Left at loss by communal and pseudo-secular parties and indecisive leadership, Muslims as a community had pinned their hope in Indian Judiciary.
The verdict in itself is confusing to say the least and is being criticised for the manner it was pronounced. The judgement dismisses the claims of Sunni Wakf Board (read Muslims) and Nirmohi Akhara, the two plaintiffs that are known to have been using Masjid and its surrounding corridors for centuries.
Babri Masjid was built in 1528 and Muslims prayed at that same place for about 425 years, till Hindus staked claim in late 1940s. Considering the fact that this case in essence was a title suit, distinguished judges have played a trick of sorts by legitimising the claims of Hindu-Mahasabha members, who placed idols in the nights of 1949, while ignoring the claims of Muslims and Nirmohi Akhara by dismissing their petitions “Barred by time”. To add chaos-to-confusion, the disputed land is to be divided between all three plaintiffs -- two of them have owned or used it and the other that claims it to be a matter of “faith”.
The Sunni Wakf Board lawyer’s immediate response was this ruling will not go unchallenged in Supreme Court, however what is commendable though is in spite of the verdict not being entirely in favor of Muslims, or for that matter favors none, response till now has been “measured”..
Prior to understanding the possible reasons of cautious response, let’s revisit short history of this long tale.
India as a country has witnessed no mass movement post Independence of scale as large as Ram-Janmabhoomi that brought down Babri Masjid in the year 1992, by an unruly mob of kar-sevaks. Rath-Yatra was led by .L.K. Advani, then a Hindu hardliner and a Hindu-mascot. The Ram-Janmabhoomi movement was widely supported by all members of Sangh Parivar, that culminated in the demolition of a mosque that stood ground for more than 400 years as per historical records.
While the structure of Babri Masjid was being razed to the ground, Congress government at the Centre led by P.V. Narsimha Rao was unmoving. As per reports available, Centre relied on “promises” made by State Government, that itself was ruled by BJP with Kalyan Singh as its Chief Minister. In a recent programme on a leading news channel, a prominent journalist acknowledged that the day after demolition he called Central Home Minister S.B. Chavan at 7 am & the response was he was still “sleeping”. It is an undeniable fact that Central Government’s inaction & UP state government’s apathy was responsible for razing the structure to the ground.
Following are few of the possible reasons for a non-provocative, restrained and measured response by majority of Indians:
Fear factor: During & after the demolition of Babri Masjid, there were widespread communal riots in Muslim populated areas in especially in Northern India & Mumbai. Neither have the wounds of Godhra riots completely healed. Also, as it happens after almost every communal riots, as an act of clean-up, Muslim youths from urban-poor areas are rounded up in police lockers & are tortured immensely. Muslims, by all means do not want to relive the harrowing experiences of staying in refugee camps in their own country!
Deteriorating influence of Sangh Parivar: RSS, VHP, Bajrang Dal, BJP & its saffron allies viz Shiv Sena wielded a greater influence at the pinnacle of mass-mobilization of kar-sevaks & visual incarnation of Lord Ram in the form television serial “Ramayan” provided enough reasons for the people at that time to relate to an emotive cause. However Sangh Parivar lost its clout once its political face BJP came to power in 1999 & could do nothing to build a promised Ram Temple at the proposed site during its 5 year tenure. BJP positioned itself as a “party with a difference”, nevertheless proved to be “party of several differences”, with its members & allies caught in scams, scandals & controversies. “India Shining” movement came as a cropper, an acknowledgement that BJP had lost its base among the masses.
There has been no-let up for other organizations of Sangh Parivar as there were demands to ban Bajrang Dal for its criminal activities & is lying low since then. Also, added to the fact that few of RSS’s own members are being investigated for terrorist activities such as bomb blasts in Masjids & Muslim dominated areas, is at the brink of itself being labeled as a terrorist organization have brought a sense of calm.
Post-liberalization era: Early 90’s saw a strategic shift in economic policies of the country. India in last two decades has witnessed a tremendous inflow of foreign capital & has risen to the occasion by trying to compete with China. As economies in the west are coming to a stand-still & an unprecedented recession since 1920’s, India with its more than a billion population, provides itself as an attractive destination. IT outsourcing has brought charm to its highly popular “talent-pool”. Brain-drain of early 1960’s & 70’s has worked in its favor as the tide is flowing in the reverse direction.
Generation Next: Generation next envisages of a developed India by 2020. A generation that is inspired by ignited minds as that of A.P.J. Abdul Kalam, Amir Khan & A.R. Rehman, religious identities are put in the back-burner. Indian youth identifies itself more with cool gadgets, buzzing motors & discotheques, there is very little time for idiosyncrasies for the sake of religion. The new generation is far less emotive & competes fiercely in the Globalized Flat World.
Sense of Maturity: To sum it up, Indians have witnessed far more “Communal riots, terrorist attacks, bomb blasts & to make matter worse corruption, judicial delays & government apathy”. Past generation carried with itself the burden of after-partition riots, a sense of lose & despair, however along the journey of resurgent India, there is a consistent effort to “let-go” its next generation of that burden. Sense of restraint was not only evident in the post-judgement speeches of RSS Chief Mohan Bhagwat, Hindu-hardliner & controversy prone Narendra Singh Modi, sense of maturity was displayed by otherwise ever-anxious, exaggerating & hyperbolic Indian Media. As “Inclusive Development” & “Effective Governance” are the new mantra of assertive Central Government, a well-prepared nation in-terms of availability & deployment of paramilitary forces and the implementation of simple though effective measures such as appealing to the nation by none other than Prime Minister, banning of services like bulk SMS & restraining leaders from giving provocative speeches did certainly help.
Irrespective of the judgement being challenged in Supreme Court, its acceptance as it is or any other compromise, thanks for the prevailing sanity, it’s time for India to “Rejoice”.

Lessons from the Babri Masjid saga and the road ahead


Submitted by admin4 on 5 October 2010 - 11:07am

Posted in 
By Ayub Khan,
The ruling of Allahabad High Court on the title ownership of the land were Babri Masjid was located has left the Indian Muslim community dazed and confused. A number of voices from within and outside the community have been advancing the merits of a variety of options that the community can choose from. These range from surrendering all claims in the name of creating goodwill to the stance that not even an inch of the site could be conceded. As these competing options battle it out it may be a good idea to probe if any lessons and generalizations can be gleaned from this entire saga. A few are offered below.
Leadership Deficit
There appears to be general consensus within the Indian Muslim community, from the Irani hotels of Hyderabad to the comfortable drawing rooms of Noida, that there is no such thing as a national level Muslim leadership in the country. This much was accepted by Syed Shahabuddin of All India Majlis-e-Mushawarat who recently said in an interview: ‘There is no such thing as a Muslim leadership.’ The problem has become acute in the light of the court decision as the masses now realise that they are now ‘leaderless.’
Those who lay claims to leadership are often personalities with local influence, intellectuals with no mass based support, and religious scholars who represent certain sects and ideologies. In addition, there are pseudo-leaders who have neither the influence among the masses nor the intellectual acumen but have the right connections in the political parties.

None among the above claimant groups can be called a true leader of the community whose support cuts across sectarian, ideological, and political fault lines. As a group these elites have collectively failed the community.
The solution to this problem is complex. But for starters the national organizations can begin by revamping their respective structures. The first thing should be to weed out the dalals from national organizations like the All India Muslim Personal Law Board. A number of wheelers and dealers have made their way into the organization whose sole aim is personal advancement on the backs of the community. They have been using their membership of the board for personal benefit like getting appointed to lucrative government commissions, getting murder charges cleared, etc. The sooner they are shown the door the better.
Secondly, these organizations should reflect the true demographic diversity of the community. Inclusion of youth and women is vital if these organizations are to successfully face future challenges. Candidates from these groups have to be cultivated from the bottom up by providing leadership and personality development coaching.
Politicization of purely religious issues can be fatal
It has become glaringly evident now that the Muslim leadership fell into the trap set up by the Hindutva forces by unwittingly, and probably unconsciously, helping them in politicising this issue. The Hindutva forces initiated the politicisation of the Babri Masjid dispute in order to gain electoral benefits. They might have been hampered in their attempts if the emerging leadership hadn’t succumbed to their machinations. But unfortunately they did. They also stand guilty of combining the Shah Bano controversy with the Mandir-Masjid dispute.
Prof. Tahir Mahmood, in his memoirs, writes that he warned a veteran Muslim leader against doing so but he was rebuked. He writes, “In my opinion the Babri mosque dispute was indeed a local issue which Muslim religious leaders later turned into a national---and Hindu politicians misusing Hinduism into an international issue.”
Such wise counsel went unheeded and the community now has to bear the consequences.
Abandonment of rights will embolden the fascists
There are well meaning individuals who have called on the Muslims to give up their claims and pave the way for the construction of grand temple. This course of action is tantamount to communal suicide as this will further embolden the fascists in the country who now think that they are being rewarded for their heinous actions.
In any case giving up the rights will not solve the issue. The Vishwa Hindu Parishad has demanded that the now that the court had delivered its ruling the Muslims should give up Kashi and Mathura.
While asking Muslims to give up their claims none of these worthies whether it be Acharya Giriraj Kishore and Ashok Singhal or the sophisticated Arun Jaitley or Ravishankar Prasad are willing to offer anything in return.
The best thing under these circumstances for the Muslim community will be to proceed with this case to the Supreme Court and accept the final verdict. Let there be no mass mobilization on the issue any more.
Create Awareness
Throughout the Babri Masjid saga the Muslim intelligentsia, scholars, and leaders did not adopt a pro-active approach in creating awareness about Muslim history. They remained content with the research provided by scholars of repute like Romila Thapar, etc.
In direct contrast, the pro-temple movement utilized a large number of scholars to churn out tomes of their biased and grossly unscientific versions of history to support their claims. They carried this propaganda in the academia as well as in the public. Resultantly, we now have a situation where a significant number of people believe that Muslims were destroyers of temples and persecutors of Hindus.
This propaganda succeeded in creating the impression that this conflict is essentially about latent Hindu grievances which have been nurtured for centuries. In contrast, Muslims have nothing to complaint about. This half-truth and grossly inaccurate version of history neglects the fact that the Muslims have equally suffered in India since time immemorial. There is documentary evidence to show that hundreds of mosques were destroyed by Hindu rulers, Sikh soldiers, Parsis, and foreign colonists. Hundreds more have been destroyed, desecrated, or occupied since 1947.
Everyone associates Mahmood, Babur, and Aurangzeb with temple destruction. But no one seems to know that the Portuguese General Afonso De Albuquerque had destroyed scores of mosques in 1507. No one remembers that soldiers of the Kakatiya Dynasty indulged in destroying and desecrating mosques despite being in alliance with the Adil Shahis. No one remembers that in the thirteenth century the Parsis in the Cambay had instigated the Hindus to demolish the minaret of a mosque and burn it to ground. No one remembers that Sikh soldiers had occupied the Jame Masjid in the aftermath of 1857 and converted it into horse stables. Such examples abound but Muslims took no serious interest in uncovering and publicising these instances.
Doing so would have taken the winds out of the sails of the Hindutva movement’s attempts to stoke fires based on artificially constructed historical memories.
It is about time that Indian Muslims do their home work and correct the half-truth versions of history.