2011, മേയ് 8, ഞായറാഴ്‌ച

അയോധ്യ കേസ്: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ധനസഹായം തേടുന്നു


ലഖ്‌നോ: സുപ്രീംകോടതിയില്‍ അയോധ്യ കേസിന്റെ നടത്തിപ്പിന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പൊതുജനങ്ങളില്‍നിന്ന് സാമ്പത്തിക സഹായം തേടുന്നു. ബോര്‍ഡാണ് 1993 മുതല്‍ അയോധ്യ കേസിന്റെ നടത്തിപ്പ് മേല്‍നോട്ടം വഹിക്കുന്നത്.
കേസില്‍ അലഹബാദ് ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ബോര്‍ഡിന് ഇപ്പോഴത്തെ ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമായതിനാലാണ് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്. അഭിഭാഷകര്‍ക്കുള്ള ഉയര്‍ന്ന ഫീസിനത്തിലേക്കും ഹരജികള്‍ ഫയല്‍ ചെയ്യുന്നതിലേക്കുമായി കരുതിവെപ്പായാണ് ധനസമാഹരണമെന്ന് വ്യക്തിനിയമ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ