ബാബരി മസ്ജിദ്‌ - വിക്കിപ്പീഡിയ


ബാബരി മസ്ജിദ്‌


ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ്‌ ബാബരി മസ്‌ജിദ്‌ എന്ന പേരിൽ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബർ ആണ് പണികഴിപ്പിച്ചത്. ബാബറി മസ്ജിദ്ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് കരുതപ്പെടുന്നയിടത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവർത്തി‍പ്പിക്കപ്പെട്ടതാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താലുള്ള തർക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. തർക്കം
നിയമത്തിനു മുമ്പിൽ പരിഹാരമാവാതെ കിടക്കുകയായിരുന്നതിനാൽ തർക്കമന്ദിരം എന്ന വാക്കാണ് ഇതിനെക്കുറിച്ച് പരാമർശിക്കുവാൻ ഉപയോഗിച്ചിരുന്നത്.


പേരിനു പിന്നിൽ

ചരിത്രപ്രസിദ്ധമായ ഈ ആരാധനാലയം മുഗൾ ചക്രവർത്തിയായ ബാബറിന്റെ സ്മരണാര്ത്ഥമാണ്‌ ബാബ്റി മസ്ജിദ് എന്ന പേർ വച്ചിരിക്കുന്നത്. 1940 ൻ മുമ്പ് 'മസ്‌ജിദ്-ഇ-ജന്മസ്ഥാൻ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഉത്തര പ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്ന ഇത് 'മിർ ബകി' ബാബരുടെ നിർദ്ദേശ പ്രകാരം ഒരു രാമക്ഷേത്രം തകർത്താൺ നിർമ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസർ എച്ച്.ആർ.നെവിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്[1].

ചരിത്രം

അയോദ്ധ്യയിലെ ബാബരി മസ്ജിദ് നിർമ്മിക്കപ്പെട്ടത് രാമക്ഷേത്രം തകർത്തായിരുന്നെന്ന വാദത്തെ രാജ്യവ്യാപകമായി പ്രചരിപ്പിച്ചത് ഹൈന്ദവരാഷ്ട്രീയത്തിന് മുൻഗണന നല്കുന്ന ആർ.എസ്.എസ്.വി.എച്ച്‌.പി. എന്നീ സംഘടനകളായിരുന്നു. കോടതി വിധിയെ അംഗീകരിക്കാൻ തയ്യറാണെന്ന് മുസ്‌ലിം സംഘടനകൾ വ്യക്തമാക്കിയെങ്കിലും, വിശ്വാസത്തിന്റെ പ്രശ്നമായതിനാൽ കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് ഹിന്ദുത്വവാദികൾ തുറന്നുപറഞ്ഞു.[2] തർക്കത്തെ തുടർന്ന് ഏറെക്കാലം വിവാദം നിലനിൽക്കുകയും അതിന്റെ ഫലമായി നിയമനടപടികൾക്കും രാഷ്ട്രീയ നീക്കുപോക്കുകൾക്കുമൊടുവിൽ മസ്‌ജിദ്‌ അടച്ചിട്ടു. മസ്‌ജിദ്‌ നിന്നിടത്ത്‌ രാമക്ഷേത്രനിർമ്മാണം ബി.ജെ.പി.രാഷ്ട്രീയപ്രശ്‌നമായി ഏറ്റെടുത്തു. മതേതരത്വത്തിന്‌ മുറിവേൽക്കാനനുവദിക്കാതെ കേന്ദ്രസർക്കാറുകൾ മസ്‌ജിദ് രക്ഷിച്ചുപോന്നു. അതിനിടെ മസ്‌ജിദിന്റെ പരിസരത്ത്‌ ഹിന്ദുമതവിശ്വാസികൾ താത്‌കാലികക്ഷേത്രം പണിത്‌ ആരാധന നടത്തി വന്നു. പലപ്പോഴും ചെറിയ പ്രശ്‌നങ്ങൾക്കും ഇതു വഴിവെച്ചു.
നാടകീയമായ നീക്കങ്ങൾക്കൊടുവിൽ 1992 ഡിസംബർ ആറിന്‌ ആർ എസ്‌ എസ്‌, വി എച്ച്‌ പി നേതൃത്വത്തിലുള്ള കർസേവകർ ബാബരി മസ്‌ജിദ്‌ തകർത്തു[3][4][5]. എന്നിരുന്നാലും വി.എച്ച്.പി. ഉത്തരവാദിത്തം നിരാകരിച്ചു വരുന്നു[6]. ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്തെതനുസരിച്ച് വ്യക്തമായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ്‌ സംഘ് പരിവാർ പള്ളി തകർത്തതെന്ന് ലിബർഹാൻ കമ്മീഷൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[7][8] ബി.ജെ.പി. അടക്കമുള്ള സംഘ് പരിവാർ സംഘടനകളുടെ മുൻനിര നേതാക്കൾ പള്ളി തകർക്കുന്നതിനുവേണ്ടിയുള്ള തീരുമാനങ്ങൾ കൈകൊള്ളുകയായിരുന്നു.[7] ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനതയ്ക്ക് താല്പര്യമില്ലായിരുന്ന ബാബരി മസ്ജിദ് പ്രശ്നത്തെ ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിക്കാനും വർഗ്ഗീയമായി വിഭജിക്കുവാനും അധികാരം കരസ്ഥമാക്കുന്നതിനും സംഘ്പരിവാർ ഉപയോഗിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.[7][8][9] ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങൾക്ക് ഏറ്റ ആഘാതമായാണ് ലോകം ഇതിനെ നിരീക്ഷിച്ചത്. ഇന്ത്യൻ മതേതത്വത്തിനേറ്റ മുറിവെന്നാണ്‌ സംഭവം വിലയിരുത്തപ്പെട്ടത്‌. ഇതു സംബന്ധിച്ച കേസ്‌ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌.


നാൾവഴികൾ[10]

തി

  • 1528 അവധ് ഗവർണർ മീർബാഖി ബാബരി മസ്ജിദ് പണിതു
  • 1886 ക്ഷേത്രം പണിയാനനുവധിക്കണമെന്നാവശ്യപ്പെട്ട് ഹരജി സമർപ്പിച്ചു
  • 1905 ബ്രിട്ടീഷ് ഓഫീസർ എച്ച്.ആർ.നെവിൽ ‘ക്ഷേത്രം തകർത്താണ് ബാബർ പള്ളി പണിതത്’ എന്ന റിപ്പോർട്ട് നൽകി. ഇതു കള്ളക്കഥയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.
  • 1934 വർഗീയ ലഹളയിൽ പള്ളിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു
  • 1949 പള്ളിയിൽ അതിക്രമിച്ച് കയറി വിഗ്രഹം പ്രതിഷ്ഠിച്ചു
  • 1949 പള്ളി പൂട്ടിയിടാൻ കോടതി ഉത്തരവിട്ടു
  • 1949 സർക്കാർ ചിലവിൽ പൂജാരിയെ നിയമിച്ചു
  • 1950 പള്ളി റിസീവർ ഭരണത്തിൻ കീഴിലായി
  • 1950 വിഗ്രഹ ദർശനത്തിനും ആരാധനക്കും അനുകൂല വിധി വന്നു
  • 1961 മുസ്ലിംകൾ പള്ളിയുടെ ഉടമസ്ഥാവകാശത്തിനായി കേസ് ഫയൽ ചെയ്തു
  • 1986 പള്ളി ഹിന്ദുക്കൾക്ക് തുറന്നു കൊടുത്തു
  • 1989 തർക്കസ്ഥലത്ത് ശിലാന്യാസം നടന്നു
  • 1992 ഡിസംബർ 6 : ബാബരി മസ്ജിദ് ഹൈന്ദവ കർസേവകർ തകർത്തു.

അവലംബം

  1.  H.R. Neville in the Barabanki District Gazetteer, Lucknow, 1905, pp 168-169
  2.  ദി ഹിന്ദു|27-08-2010
  3.  "Lessons of December 6, 1992". INDIAN EXPRESS ]. 06-12-1998. Retrieved 14-03-2008.
  4.  http://www.hinduismtoday.com/archives/1993/02/1993-02-01.shtml
  5.  http://flonnet.com/fl1907/19070090.htm
  6.  http://www.vhp.org/englishsite/e.Special_Movements/dRanjanambhumi%20Muti/ayodhyaafterdec6.htm
  7. ↑ 7.0 7.1 7.2 "ലിബർഹാൻ റിപ്പോർട്ടിന്റെ ഭാഗം ചോർന്നു", മാതൃഭൂമി ദിനപ്പത്രം2009-11-24. ശേഖരിച്ചത് 2009-11-29(മലയാളം) 
  8. ↑ 8.0 8.1 "ലിബർഹാൻ റിപ്പോർട്ടും രാഷ്ട്രീയവും", മാതൃഭൂമി ദിനപ്പത്രം, 2009-11-27. ശേഖരിച്ചത് 2009-11-29(മലയാളം) 
  9.  "ബാബരിധ്വംസനത്തിന്റെ ലിബർഹാൻ കാഴ്ചകൾ", മാധ്യമം ദിനപ്പത്രം2009-11-26. ശേഖരിച്ചത് 2009-11-29(മലയാളം) 
  10.  BABARI MASJID Agony of Demolition Symbol of Resurgence. December 2007, Deccan House,Benson Town, Bangalore 560 046

ഇതും കാണുക

കൂടുതൽ വായനയ്ക്ക്

  • 15th edition of the Encyclopaedia Britannica, 1986, entry "Ayodhya", Chicago: Encyclopedia Britannica Inc.
  • Romila Thapar. Tom Bottomore: Dictionary of Marxist Thought, Blackwell, Oxford 1988, entry “Hinduism”.
  • a b c d BBC.com Timeline: Ayodhya Crisis, 5 July, 2005
  • BBC Mark Tully, Eyewitness: Ayodhya destruction London, UK, July 5, 2005
  • Kuldeep Nair, Editors and Prime Ministers Rediff
  • P. Carnegy: A Historical Sketch of Tehsil Fyzabad, Lucknow 1870, cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • R.S. Sharma et al.: Historians Report, p.19
  • A.K. Chatterjee: “Ram Janmabhoomi: some more evidence”, Indian Express, 27-3-1990 and History and Geography of India, by Joseph Tieffenthaler, (published in French by Bernoulli in 1785)
  • Joseph Tieffenthaler, History and Geography of India,1785, publisher: Bernoulli, Frace, cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • Mirza Jan, Hadiqa-i Shahada (“The garden of martyrdom”),1856, Lucknow, cited by VHP evidence bundle History vs. Casuistry, Voice of India, Delhi, 1991, p.14; also cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • Sahifa-i Chahal Nasaih Bahadur Shahi, Letter of the Forty Advices of Bahadur Shah, also cited in VHP evidence bundle. History vs. Casuistry, p. 13-14.), cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • Shykh Azamat Ali Kakorawi Nami, Muraqqah-i Khusrawi or Tarikh-i Avadh cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  • Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, pp 14-15, 1993, New Delhi, Penman Publications.ISBN 81-85504-16-4
  • Ram Sharan Sharma|R.S. Sharma et al.: Historians’ Report, p.16.
  • A. Führer: The Monumental Antiquities and Inscriptions in the North-Western Provinces and Oudh, Archaeological Survey of India Report, 1891, pp 296-297) cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  • H.R. Neville, Fyzabad District Gazetteer, Lucknow, 1905, pp 172-177) cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  • Amir Ali Shahid aur Ma’rkah-i Hanuman Garhi, p. 3
  • Communal Politics: myths versus facts. by RAM PUNIYANI. Sage Publications, 2003.
  • Bacchetta, Paola. "Sacred Space in Conflict in India: The Babri Masjid Affair." Growth & Change. Spring2000, Vol. 31, Issue 2.
  • Baburnama: Memoirs of Babur, Prince and Emperor. 1996. Edited, translated and annotated by Wheeler M. Thacktson. New York and London: Oxford University Press.
  • Swapan Dasgupta et al.: The Ayodhya Reference: Supreme Court Judgement and Commentaries. 1995. New Delhi: Voice of India.ISBN 81-85990-30-1
  • Ayodhya and the Future of India. 1993. Edited by Jitendra Bajaj. Madras: Centre for Policy Studies. ISBN 81-86041-02-8 hb ISBN 81-86041-03-6 pb
  • Elst, Koenraad. 1991. Ayodhya and After: Issues Before Hindu Society. 1991. New Delhi: Voice of India. [1]
  • Elst, Koenraad, Ayodhya, The Finale - Science versus Secularism the Excavations Debate (2003) ISBN 81-85990-77-8
  • Elst, Koenraad, Ayodhya: The Case Against the Temple (2002) ISBN 81-85990-75-1
  • Emmanuel, Dominic. 'The Mumbai bomb blasts and the Ayodhya tangle', National Catholic Reporter (Kansas City, August 27 2003).
  • Sita Ram GoelHindu Temples - What Happened to Them, Voice of India, Delhi 1991. [2] [3]
  • Harsh Narain. 1993. The Ayodhya Temple Mosque Dispute: Focus on Muslim Sources. Delhi: Penman Publishers.
  • R. Nath. Babari Masjid of Ayodhya, Jaipur 1991.
  • A.G. Noorani. 2003. The Babri Masjid Question, 1528-2003: 'A Matter of National Honour'. New Delhi: Tulika Books.
  • Rajaram, N.S. (2000). Profiles in Deception: Ayodhya and the Dead Sea Scrolls. New Delhi: Voice of India
  • Romey, Kristin M., "Flashpoint Ayodhya." Archaeology Jul/Aug2004, Vol. 57, Issue 4.
  • Thapar, Romila. 'A Historical Perspective on the Story of Rama' in Thapar (2000).
  • Thapar, Romila. Cultural Pasts: Essays in Early Indian History (New Delhi: Oxford University, 2000) ISBN 0-19-564050-0.
  • Ayodhya ka Itihas evam Puratattva— Rigveda kal se ab tak (‘History and Archaeology of Ayodhya— From the Time of the Rigveda to the Present’) by Thakur Prasad Varma and Swarajya Prakash Gupta. Bharatiya Itihasa evam Samskrit Parishad and DK Printworld. New Delhi.
  • History versus Casuistry: Evidence of the Ramajanmabhoomi Mandir presented by the Vishwa Hindu Parishad to the Government of India in December-January 1990-91. New Delhi: Voice of India.
  • Ayodhya 6 December 1992 (ISBN 0-670-05858-0) by P. V. Narasimha Rao