2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

വിജയമോ പരാജയമോ അല്ല രാമഭൂമി ട്രസ്റ്റ്

Published on Thu, 09/30/2010 - 23:44 ( 12 hours 3 min ago)

അയോധ്യ: ബാബരി കേസിലെ വിധി ഏതെങ്കിലും മതത്തിന്റെ വിജയമോ പരാജയമോ ആയി കാണരുതെന്ന് രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്. രാംലല്ല (താല്‍ക്കാലിക ക്ഷേത്രം)ക്ക് അനുകൂലമായ വിധി മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണിത്. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.


വിധിക്കെതിരെ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും


Posted on: 30 Sep 2010


ലഖ്‌നൗ: അയോധ്യാ കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി വിധിയെ ഒരു സമുദായത്തിന്റെയും വിജയമായി കാണാന്‍ കഴിയില്ലെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി അലഹബാദില്‍ മാധ്യമ പവര്‍ത്തകരോട് പറഞ്ഞു. തര്‍ക്കസ്ഥലത്തിന്റെ മൂന്നിലൊരു ഭാഗം എന്ന ഹൈക്കോടതിയുടെ ഫോര്‍മുല സ്വീകാര്യമല്ല.

തത്കാലം സ്ഥലം വിട്ടുകൊടുക്കാന്‍ തയാറല്ല. സുന്നി ബോര്‍ഡ് ആരുമായും ചര്‍ച്ചകള്‍ക്ക് തയാറാണ്. കൂടിയാലോചനകളിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശം വന്നാല്‍ ബോര്‍ഡ് അതിന് തയാറാണ്. തല്‍സ്ഥിതി മൂന്ന് മാസത്തേക്ക് തുടരണമെന്ന് ഉത്തരവുള്ളതിനാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ സമയമുണ്ട്. ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ യോഗത്തിന് ശേഷമായിരിക്കും ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര നിര്‍മാണത്തിന് വിധി അവസരമൊരുക്കും: അദ്വാനി

Published on Thu, 09/30/2010 - 23:48 ( 11 hours 46 min ago)

ന്യൂദല്‍ഹി: ശ്രീരാമന്റെ ജന്മഭൂമിയില്‍ വിശാല ക്ഷേത്രം പണിയാന്‍ അവസരമൊരുക്കുന്ന നിര്‍ണായക വിധിയാണ് അലഹബാദ് ഹൈകോടതിയുടേതെന്ന് അയോധ്യാപ്രക്ഷോഭത്തിന്റെ അമരക്കാരനായ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.
കോടതിവിധി വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് ശേഷം എഴുതി തയാറാക്കിയ പ്രസ്താവനയാണ് അദ്വാനി വായിച്ചത്. ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. നിലവില്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുതന്നെ ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി വിധിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.


ക്ഷേത്ര നിര്‍മാണത്തിന് സമയമായി: ആര്‍.എസ്.എസ്.


Posted on: 30 Sep 2010

ന്യൂഡല്‍ഹി : കോടതി വിധി രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള പച്ചക്കൊടിയാണെന്ന് അവകാശപ്പെട്ട ആര്‍.എസ്.എസ് എല്ലാ ഇന്ത്യക്കാരം ഇക്കാര്യത്തില്‍ വൈരങ്ങള്‍ മാറ്റിനിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു.

രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുന്നു- ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് മാധ്യമലേഖകരോട് പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തില്‍ എല്ലാവരും സഹകരിക്കണം. പഴയ കാലത്തിന്റെ വെറുപ്പും വിദ്വേഷവും കൈവെടിയാനുള്ള സമയമാണിത്- അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കരുതെന്നും വിധിയില്‍ ആരും ആഹഌദപ്രകടനമൊന്നും നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. 

ഇത് ആരുടെയും ജയമല്ല, ആരുടെയും പരാജയവുമല്ല. ഐക്യം ഉണ്ടാക്കുന്നതിനുള്ള അവസരമാണ്. മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു.

വിധി സ്വാഗതം ചെയ്യുന്നു-കോണ്‍ഗ്രസ്‌


Posted on: 30 Sep 2010


ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിന്റെ വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എല്ലാവരും വിധി അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി വിധിയെ കണക്കാക്കേണ്ടതില്ല. ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

ഏല്‍പിച്ച ഉത്തരവാദിത്തം കോടതി നിര്‍വഹിച്ചില്ല -സയ്യിദ് ശഹാബുദ്ദീന്‍

Published on Thu, 09/30/2010 - 23:56 ( 11 hours 15 min ago)

ഏല്‍പിച്ച ഉത്തരവാദിത്തം കോടതി നിര്‍വഹിച്ചില്ല -സയ്യിദ് ശഹാബുദ്ദീന്‍
കോടതിവിധി ആശ്്ചര്യപ്പെടുത്തുന്നു. വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് നിര്‍ണയിക്കുകയാണ് കോടതിക്ക് മുമ്പിലുണ്ടായിരുന്ന വിഷയം. എന്നാല്‍, ഏല്‍പിച്ച ഉത്തരവാദിത്തമല്ല നിര്‍വഹിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിന് വേണ്ടിയുള്ള ശ്രമമെന്ന പ്രതീതിയാണ് കോടതിവിധി നല്‍കുന്നത്. യഥാര്‍ഥ ഉടമയാരെന്ന് പറയാതെ, നിലവിലെ സ്ഥലം മൂന്നായി പങ്കിടുകയാണ് ചെയ്തിരിക്കുന്നത്. ഒരു സ്ഥലത്തിന് പല ഉടമകള്‍ എങ്ങനെയാണ് വരുന്നത്?
 ബാബരി മസ്ജിദിനെ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്കൊത്ത പള്ളിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ നിരീക്ഷണം അദ്ഭുതകരമാണ്. അത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനമെന്താണ്? അമ്പലം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെങ്കില്‍, ശരിയാണ്, അതൊരു പള്ളിയായി കണക്കാക്കാന്‍ കഴിയില്ല. ക്ഷേത്രം തകര്‍ത്തല്ല മസ്ജിദ് നിര്‍മിച്ചതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്.   മസ്ജിദിന്റെ ഏറ്റവും പ്രധാനപ്പെട്ട, നടുവിലെ താഴികക്കുടത്തിന്റെ ഭാഗം വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞുവെച്ചിരിക്കുന്നത്. അത് എങ്ങനെ സാധ്യമാകും?  മസ്ജിദിന് പുറത്തെ രാം ഛബൂത്രയില്‍ ആരാധന നടത്തിയിരുന്നുവെന്നാണ് കോടതിയും പറയുന്നത്. മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കാമെന്ന നിര്‍ദേശം നേരത്തെതന്നെ മുസ്‌ലിംകള്‍ മുന്നോട്ടു വെച്ചതാണ്. 1949ല്‍ രാത്രി ആരോരുമറിയാതെ കൊണ്ടുവെച്ച വിഗ്രഹമാണ് ആരാധിക്കുന്നത്. ഒരു വിഗ്രഹം ഇങ്ങനെയാണോ പ്രതിഷ്ഠിക്കപ്പെടേണ്ടത്? ഇപ്പോഴത്തെ കോടതിവിധി അന്തിമമല്ല. ഇതിലെ വൈരുധ്യങ്ങള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും. സുപ്രീംകോടതിയാണ് അന്തിമ വിധി പറയേണ്ടത്. സുപ്രീംകോടതിയില്‍ അപ്പീല്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഹൈകോടതി വിധി സ്‌റ്റേ ചെയ്യപ്പെടും. അവിടം മുതല്‍ അന്തിമ വിധി വരുന്നതു വരെയുള്ള സമയത്ത് ഒത്തുതീര്‍പ്പിന്റെ അനൗപചാരിക സംഭാഷണങ്ങള്‍ക്ക് സാധ്യതയുണ്ട്
അയോധ്യ: നാള്‍വഴികള്‍
Posted on: 30 Sep 2010

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ക്ഷേത്രം പണിതത് എന്ന് കരുതുന്നു. 1512 ല്‍ ലഭിച്ച ചില തെളിവുകള്‍ ഈ നിഗമനം ശരിവെക്കുന്നു.

1528
രാമജന്മഭൂമിയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ബാബ്‌റി മസ്ജിദ് പണിതതായി രേഖകള്‍. 

1853
ഈ പ്രദേശത്ത് വര്‍ഗീയകലാപം ഉണ്ടായതായി ആദ്യരേഖ.

1855
ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്‍ ആദ്യ വര്‍ഗീയ സംഘര്‍ഷം ഉണ്ടായതായി രേഖകള്‍.

1859
മുസ്‌ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകമായി ആരാധന നടത്താവുന്ന രീതിയില്‍ ബ്രിട്ടീഷ് ഭരണകൂടം വ്യവസ്ഥ ചെയ്തു.

1885
മഹന്ത് രഘുവാര്‍ ദാസ് ഇവിടെ നിര്‍മ്മാണം നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ചു.

1949
മുസ്‌ലീം ആരാധനാലയത്തിനകത്ത് രാമന്റെ വിഗ്രഹം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സംഘര്‍ഷം. ഇവിടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. 

1950
ഗോപാല്‍ സിങ് വിശാരദ്, മഹന്ത് പരംഹന്ത് രാമചന്ദ്ര എന്നിവര്‍ ആരാധന നടത്താന്‍ അനുവാദം ചോദിച്ച് ഫാസിയാബാദ് കോടതിയെ സമീപിച്ചു. ഗേറ്റിന് സമീപത്ത് പൂജ നടത്താന്‍ അനുമതി നല്‍കി. 

1959
ആരാധനാലയത്തിനകത്ത് പൂജ നടത്താന്‍ ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി.

1961
തര്‍ക്കപ്രദേശവും മസ്ജിദിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ് കോടതിയില്‍ ഹര്‍ജി നല്‍കി.

1984
വിശ്വഹിന്ദു പരിഷത്ത് പ്രശ്‌നം ഏറ്റെടുക്കുന്നു. തര്‍ക്കസ്ഥലത്ത് ശ്രീരാമന് പുതിയ ക്ഷേത്രം പണിയണമെന്ന് ആഹ്വാനം. ബിജെപി നേതാക്കളും രംഗത്ത്.

1986
രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്കും ആരാധന നടത്താനായി തുറന്നുകൊടുക്കാന്‍ ഹരിശങ്കര്‍ ദുബേ എന്ന ജില്ലാ ജഡ്ജിയുടെ വിധി. മുസ്‌ലീങ്ങള്‍ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. രാജീവ് ഗാന്ധി രംഗത്ത്.

1989
തര്‍ക്കഭൂമിയില്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ശിലാന്യാസം. പള്ളി മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി. മുന്‍ വൈസ് പ്രസിഡന്റ് ജസ്റ്റിസ് ദിയോകി നന്ദന്‍ അഗര്‍വാള്‍ കോടതിയില്‍.

1990
വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മസ്ജിദ് തകര്‍ക്കാന്‍ ശ്രമം. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ഇടപെടലില്‍ താല്‍ക്കാലിക സമവായം.


1991
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍. ബാബ്‌റി പ്രശ്‌നം മുഖ്യവിഷയം.

1992
ഡിസംബര്‍ 6-രാജ്യത്തെ ഞെട്ടിച്ച ബാബ്‌റി മസ്ജിദിന്റ തകര്‍ച്ച. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തെ തുടര്‍ന്ന് വര്‍ഗീയ കലാപം. ഇരുമതങ്ങളിലുമായി 2000 ത്തോളം പേര്‍ കൊല്ലപ്പെട്ടു. 

1992
ഡിസംബര്‍-16 ന് പ്രധാനമന്ത്രി നരസിംഹറാവു ലിബര്‍ഹാന്‍ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു.

1993
മാര്‍ച്ച്-കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1998
കേന്ദ്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കൂട്ടുമുന്നണി മന്ത്രിസഭ.

2001
ഡിസംബര്‍ 6- തകര്‍ച്ചയുടെ വാര്‍ഷികത്തിന് വീണ്ടും ക്ഷേത്രനിര്‍മ്മാണത്തിന് ശ്രമിക്കുമെന്ന് വി.എച്ച്.പിയുടെ പ്രതിജ്ഞ. സംഘര്‍ഷ സാധ്യതകള്‍.

2002
ജനുവരി- ശത്രുഘ്‌നന്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചയ്ക്കായി സമിതിയെ നിയോഗിക്കുന്നു.

2002
ഫെബ്രുവരി- ബി.ജെ.പി മന്ത്രിസഭ പുറത്ത്. മാര്‍ച്ച് 15 നകം പുതിയ ക്ഷേത്രം പണിയുമെന്ന് വി.എച്ച്.പി. ഗുജറാത്തിലെ ഗോധ്രയില്‍ കലാപം. 58 പേര്‍ ട്രെയിനില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് മരിച്ചു.

2002
മാര്‍ച്ച് മാസത്തില്‍ കുപ്രസിദ്ധമായ ഗുജറാത്ത് കലാപം. 2000 ത്തോളം മുസ്‌ലീങ്ങള്‍ കൊല ചെയ്യപ്പെട്ടു. 

2002
ഏപ്രില്‍-മൂന്ന് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി അയോധ്യാ കേസില്‍ വാദം കേള്‍ക്കുന്നു.

2002
നവംബറില്‍ ആര്‍ക്കിയോളജി വകുപ്പിനോട് ജി.പി.ആര്‍. സര്‍വേ നടത്താന്‍ കോടതി സ്‌പെഷല്‍ ഫുള്‍ ബഞ്ച് ഉത്തരവിട്ടു.

2003
ജനുവരി-കോടതി നിര്‍ദേശപ്രകാരം ആര്‍ക്കിയോളജി വകുപ്പ് ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ തര്‍ക്കസ്ഥലത്ത് പരിശോധന നടത്തുന്നു.

2003
ജനുവരിയില്‍ സര്‍വെ നടപടികള്‍ ആരംഭിച്ചു. ആഗസ്ത് മാസത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 

2003
ക്ഷേത്രാവശിഷ്ടങ്ങള്‍ ഇവിടെയുണ്ടെന്ന് ആര്‍ക്കിയോളജി അധികൃതര്‍. മുസ്‌ലീം സംഘടനകള്‍ തര്‍ക്കവുമായി രംഗത്ത്. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ കഴിയുമെന്ന് പ്രതീക്ഷയുള്ളതായി വാജ്‌പേയി.

2003
സപ്തംബര്‍-ബാബ്‌റി മസ്ജിദ് കേസില്‍ അദ്വാനിയടക്കം ഏഴ് പ്രമുഖ ബി.ജെ.പി. നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി. 

2004
ഒക്ടോബര്‍-തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് അദ്വാനിയുടെ പ്രസ്താവന.

2004
നവംബര്‍-ഉത്തര്‍പ്രദേശ് കോടതി അദ്വാനിയെ കേസില്‍ കുറ്റവിമുക്തനാക്കുന്നു.

2005
ജൂലായില്‍ തര്‍ക്കഭൂമിയില്‍ തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ജീപ്പ് ഇടിച്ചുകയറ്റുന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 

2009
ജൂണ്‍ 30 ന് ലിബര്‍ഹാന്‍ കമ്മീഷന്‍ അയോധ്യസംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. 

2010
ജൂലായില്‍ വിധിയുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനും സമവായത്തിനും കോടതി സാധ്യത ആരാഞ്ഞു.

2010
സപ്തംബര്‍ 8-അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് സപ്തംബര്‍ 24 ന് വിധി പ്രസ്താവിക്കുമെന്ന് പ്രഖ്യാപിച്ചു.

2010
സെപ്തംബര്‍ 24 ന് പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി ഒരാഴ്ച്ചകൂടി നീട്ടി

2010

സെപ്തംബര്‍ 30ന് അന്തിമവിധി പ്രഖ്യാപിച്ചു. രാമജന്മഭൂമി മൂന്നായി ഭാഗിക്കാന്‍ തീരുമാനിച്ച് കൊണ്ട് അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.

Breaking News....

Breaking News....

വിധി ഇങ്ങനെ..
തര്‍ക്കഭൂമി മൂന്നായി വിഭജിക്കും
ഒരു ഭാഗം മുസ്ലിംകള്‍ക്കായി പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായി നല്‍കും
രണ്ടാം ഭാഗം ഹിന്ദുക്കള്‍ക്ക് നല്‍കും
മൂന്നാം ഭാഗം നിര്‍മോഹി അഖാറക്ക്‌
ഭൂ വിഭജനം മൂന്ന് മാസത്തിനു ശേഷം

മനോരമ/
ÄVAØí@Ü¢ ÎâKÞÏß ÕßͼßAÞÈÞÃí çµÞ¿ÄßÕßÇßæÏKÞÃíí ¦ÆcùßçMÞVGí. §ÄÈáØøß‚í øÞÎÕßd·Ù¢ Øí@ÞÉß‚ßøßAáKÄÞÏß ÉùÏæM¿áK ÍÞ·¢ ÙßwáÎÙÞØÍÏíAí ÈWµÞÈÞÃí ÕßÇß. §ÄßÈáU ØÎàÉÎáU Øí@Ü¢ ÌÞÌùß µNßxßAí ÈWµÃ¢. ÌÞAß Øí@Ü¢ ÈßVçÎÞÙß ¥¶ÞøÏíAí ÈWµÃ¢. ÎâKá ÎÞØJßȵ¢ ØVAÞV §Äá Ø¢Ìtß‚ È¿É¿ß ØbàµøßAÃæÎKᢠÕßÇßÏßW ÉùÏáKá. ®KÞW §Äá Ø¢Ìtß‚ ²ìçÆcÞ·ßµ ¥ùßÏßæMÞKᢠ§ÄáÕæøÏᢠÜÍcÎÞÏßGßÜï.
ÌÞÌùß ÎØí¼ßÆí _ øÞμzÍâÎß ÄVAÕáÎÞÏß ÌtæMGí 1950 _ 89 µÞܸGJßÜÞÏß ËÏW 溇æMG ÈÞÜá çµØáµ{ßÜÞÃá èÙçAÞ¿Äß ÄàVMáµWÉßAáKÄí. ®ˆÞ çµØáµ{ᢠ¥çÏÞÇcÞ dÉçÆÖ¢ ©ZæM¿áK èËØÞÌÞÆßæÜ çµÞ¿ÄßÏßÜÞÏßøáKá ËÏW æºÏíÄßøáKÄí. È¿É¿ßµZ ÄbøßÄæM¿áJáKÄßÈá çµØáµæ{ˆÞ¢ 1989W èÙçAÞ¿ÄßÏßçÜAá ÎÞxáµÏÞÏßøáKá. ¥çÏÞÇcÞ çµØßÈÞÏß dÉçÄcµ¢ øâÉàµøß‚ æÌFí ¦ùÞÏßøJßÜÇßµ¢ ØÞfßµæ{ÏÞÃá ÕßØíÄøß‚Äí. ÌÞÌùß ÎØí¼ßÆí ÈßÜÈßKßøáK 2.7 ¯AV ØíÅÜJßæa ©¿ÎØíÅÞÕµÞÖ¢ ¦VAí ®KÄÞÃá èÙçAÞ¿ÄßÏáæ¿ ÎáKßÜáU dÉÇÞÈ çºÞÆc¢. ©JVdÉçÆÖí ØáKß æØXd¿W Õ~Ëí çÌÞVÁᢠ¥~ßçÜLcÞ Ùßwá ÎÙÞØÍÏáÎÞÃá dÉÇÞÈ µfßµZ.

തേജസ്/
eJvt\m: _m_cn akvPnZv \ne\n¶ncp¶ `qanbpsS ssIhimhImiw aq¶phn`mK§Ä¡mbn hoXn¨p \ÂIm³ Ael_mZv sslt¡mSXnbpsS eJvt\m s_©v hn[n¨¨Xmbn tIknse I£nIfpsS A`n`mjIÀ Adnbn¨p. C¶v sshIo«v \mectbmsSbmWv PÌnkpamcmb Fkv bp Jm³, kp[oÀ AKÀhmÄ, [cwhoÀ iÀa F¶nhcpÄs¸« aq¶wK s_©v cmPyw Däpt\m¡nbncp¶ Ncn{X]camb hn[n ]pds¸Sphn¨Xv.F¶m hn[nbpsS ]IÀ¸v CXphsc ]pd¯phnSm¯Xn\m ]qÀWhnhcw Adnhmbn«nÃ. 60 hÀjambn \S¡p¶ cmPyw IWvS Gähpw henb \nbahyhlmc§fnsem¶mWv _m_cn akvPnZv \ne\n¶ncp¶ `qanbpsS DSaØmhImiw kw_Ôn¨ Cu tIkv. ]Ån \n¡p¶ Øew lnµpalmk`¡pw kao]¯pÅ Øew apkvvenwIÄ¡pw tijn¡p¶Xv \nwtdmln AJmc¡pw \ÂIm\mWv hn[n.

മാധ്യമം/

ലഖ്‌നോ: ബാബ്‌രി മസ്ജിദ് ഉടമാവകാശ കേസില്‍ അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ പ്രത്യേക ബെഞ്ച് വിധി പ്രസ്താവിച്ചു. ജസ്റ്റിസ് ഡി.വി ശര്‍മ, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് എസ്.യു ഖാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

തര്‍ക്കഭൂമിയിലെ മൂന്നില്‍ ഒരു ഭാഗം മുസ്ലിങ്ങള്‍ക്കും മൂന്നില്‍ ഒരു ഭാഗം ഹിന്ദുക്കള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2.7 ഏക്കര്‍ വരുന്ന സ്ഥലത്തിന്റെ മൊത്തം അവകാശത്തിന് വേണ്ടി ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ ഹരജി കോടതി തള്ളി. സ്ഥലത്ത് മൂന്ന് മാസത്തേക്ക് തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദ്ദേശിച്ചു.

വിധിയുടെ പൂര്‍ണ്ണവിവരം ലഭ്യമായിട്ടില്ല. ഹിന്ദുമഹാസഭക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ നല്‍കിയ വിവരമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

മാതൃഭൂമി/

അയോധ്യ കേസ്: വിധി വായിച്ചു, ആശയക്കുഴപ്പം ബാക്കി

Posted on: 30 Sep 2010




അലഹാബാദ്: അയോധ്യ കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധി വായിച്ചു. എന്നാല്‍ വിധിയെക്കുറിച്ച് കോടതിയ്ക്ക് പുറത്ത് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. എന്താണ് വിധിയെന്ന് ഇനിയും കൃത്യമായി പറയാനായിട്ടില്ല. വിധിയെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. വിധി വായിച്ച ശേഷം മൂന്ന് ജഡ്ജിമാരും ഇന്നത്തെ പ്രക്രിയകളെല്ലാം മതിയാക്കി.

മൂന്ന് ജഡ്ജിമാരുടെയും വ്യത്യസ്ത വിധികളായാണ് കോടതിയില്‍ വായിച്ചതെന്ന് അഭ്യൂഹമുണ്ട്. മൂന്ന് മാസത്തേയ്ക്ക് തത്സ്ഥിതി തുടരാന്‍ വിധിയില്‍ പറയുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തര്‍ക്കസ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന വാദം കോടതി അംഗീകരിച്ചതായാണ് വി.എച്ച്.പിയുടെ അഭിഭാഷകര്‍ കോടതിയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാമന്‍ ജനിച്ച സ്ഥലത്ത് അമ്പലമുണ്ടായിരുന്നെന്നും അത് പൊളിച്ചാണ് ബാബര്‍ ചക്രവര്‍ത്തി പള്ളി നിര്‍മിച്ചതെന്ന് കോടതി വിധിയില്‍ പറയുന്നതായി ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അയോധ്യയിലെ തര്‍ക്ക സ്ഥലം മൂന്ന് ഭാഗങ്ങളായി വിഭജിച്ച് വ്യത്യസ്ത കക്ഷികള്‍ക്ക് വിതരണം ചെയ്യാന്‍ വിധിയില്‍ പറയുന്നതായും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാരാ, രാംലല്ല വിഭാഗങ്ങള്‍ക്ക് ഇത് നല്‍കാനാണ് വിധിയില്‍ പറയുന്നത്.

അതേസമയം സുന്നി വഖഫ് ലോ ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളിയതായും അഭിഭാഷകര്‍ അറിയിച്ചു.

ജസ്റ്റിസ് എസ്.യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, വി.ഡി.ശര്‍മ്മ എന്നിവരുള്‍പ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് 1950 - 89 കാലഘട്ടത്തിലായി ഫയല്‍ ചെയ്യപ്പെട്ട നാലു കേസുകളിലാണ് ഹൈക്കോടതി ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്.

Lucknow: The 3-judge Lucknow bench of the Allahabad high court has reached a verdict on the decades-old title suits over the disputed Ram Janmabhoomi-Babri Masjid site in Ayodhya.

According to media reports, the waqf board suit was reportedly dismissed.

The verdict also stats that the site is the birthplace of lord Ram.

The disputed land is to be divided into 3 parts. 1/3rd of the land to go to the Muslims, 2/3rd to go to the Hindus. The 3rd part is to go to Nirmohi akhara.

The verdict was delivered by the 3-Judge bench consisting of Justices S U Khan, Justices Sudhir Agarwal and Justice D V Sharma at 4:30 PM today.

The first suit in the case was filed 60 years ago by a Hindu seeking right to worship.

After twists and turns the UP Central Sunni Board of Waqfs moved to file a claim in 1961 followed by another civil suit in 1989 in the name of Lord Ram for declaration and possession of the Masjid complex.

All the cases were transferred from a Faizabad court in 1989 to a special bench of the High Court.

As the issue was hanging fire, the BJP and Sangh Parivar outfits mounted a campaign for building Ram temple in Ayodhya at the dispute site claiming it was his birth place.

The campaign reached a crescendo in 1992 when the 500-year-old Babri Masjid was razed to the ground.



Read more:
Ayodhya Judgement: Site birthplace of lord Ram, Disputed land to be divided | Bharat Chronicle http://www.bharatchronicle.com/ayodhya-judgement-site-birthplace-of-lord-ram-disputed-land-to-be-divided-9834#ixzz110rncaH3