Posted on: 30 Sep 2010
ലഖ്‌നൗ: അയോധ്യാ കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി വിധിയെ ഒരു സമുദായത്തിന്റെയും വിജയമായി കാണാന്‍ കഴിയില്ലെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി അലഹബാദില്‍ മാധ്യമ പവര്‍ത്തകരോട് പറഞ്ഞു. തര്‍ക്കസ്ഥലത്തിന്റെ മൂന്നിലൊരു ഭാഗം എന്ന ഹൈക്കോടതിയുടെ ഫോര്‍മുല സ്വീകാര്യമല്ല.
തത്കാലം സ്ഥലം വിട്ടുകൊടുക്കാന്‍ തയാറല്ല. സുന്നി ബോര്‍ഡ് ആരുമായും ചര്‍ച്ചകള്‍ക്ക് തയാറാണ്. കൂടിയാലോചനകളിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശം വന്നാല്‍ ബോര്‍ഡ് അതിന് തയാറാണ്. തല്‍സ്ഥിതി മൂന്ന് മാസത്തേക്ക് തുടരണമെന്ന് ഉത്തരവുള്ളതിനാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ സമയമുണ്ട്. ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ യോഗത്തിന് ശേഷമായിരിക്കും ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ