2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ബാബരി: വിധി മിനുട്ടുകള്‍ക്കകം ...



ബാബരി: വിധി ഇന്നറിയാം
അവസാന നിമിഷം വരെ തീര്‍പ്പ് നീട്ടിവെപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ മറികടന്ന് ബാബരി മസ്ജിദിന്റെ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിധി ഇന്ന്. ബാബരി കേസുകള്‍ പരിഗണിക്കുന്നതിന് സ്ഥാപിച്ച അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോയിലെ പ്രത്യേക ബെഞ്ച് ചരിത്രവിധിക്കായി ഒരുങ്ങി.
ലഖ്‌നോ ബെഞ്ചിന്റെ ബാബരി കേസിനുള്ള ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എച്ച്.എസ് ദുബെ ബുധനാഴ്ച ലഖ്‌നോയില്‍ നല്‍കിയ അറിയിപ്പ് പ്രകാരം ജസ്റ്റിസ് എസ്.യു ഖാന്‍, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് ഡി.വി ശര്‍മ എന്നിവരുള്‍പ്പെട്ട പ്രത്യേക കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3.30ന് കേസില്‍ വിധിപറയും. കേസിലെ കക്ഷികളെയും അഭിഭാഷകരെയുമല്ലാതെ മറ്റൊരാളെയും കോടതിക്കുള്ളിലേക്ക് കടത്തിവിടില്ലെന്ന് ദുബെ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ വിലക്ക് ബാധകമാക്കിയതിനാല്‍ വിധിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിധിപറയുന്നതിനുള്ള തടസ്സവാദം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം അറിഞ്ഞതോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക കോടതി പൂര്‍ണമായും സുരക്ഷാ നിയന്ത്രണത്തിലാക്കിയിരുന്നു. ബുധനാഴ്ചയും കോടതിയും പരിസരവും ഡോഗ് സ്‌ക്വാഡിെന കൊണ്ടു വന്ന് അരിച്ചുപെറുക്കി. ഉന്നത ഉദ്യോഗസ്ഥരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ചുകൂട്ടിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി ഒരു നിലക്കുള്ള സമാധാനഭംഗവും പൊറുപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി.
ബാബരി മസ്ജിദ് കേസില്‍ വിധിക്ക് മുന്നോടിയായി ലഖ്‌നോ ഹൈേകാടതിയുടെ പരിസരത്തുള്ള പള്ളികളും ക്ഷേത്രങ്ങളും പ്രാര്‍ഥനാനിര്‍ഭരമായിരുന്നു. പള്ളികളില്‍ ബാബരി മസ്ജിദിനുവേണ്ടി പ്രാര്‍ഥന നടന്നപ്പോള്‍ വിധി അനുകൂലമാകുന്നതിന് പ്രത്യേക കോടതിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ രാമചരിത പാരായണവുമുണ്ടായി.
മാറി വന്ന സര്‍ക്കാറുകള്‍ വിഷയത്തില്‍ തുടര്‍ന്ന ഏകപക്ഷീയമായ നിലപാട് ആവര്‍ത്തിക്കില്ലെന്നും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും പെട്ടെന്ന് തീര്‍പ്പ് കല്‍പിക്കുമെന്നുമുള്ള വാഗ്ദാനം ശിരസാവഹിക്കാന്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവാണ് ഇവക്ക് മാത്രമായി അലഹബാദ് ഹൈേകാടതിയുടെ പ്രത്യേക ബെഞ്ച് ലഖ്‌നോയില്‍ സ്ഥാപിച്ചത്




ബാബരി വിധി: ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി
ന്യൂദല്‍ഹി : ബാബരി മസ്ജിദിന്റെ സ്ഥലം സംബന്ധിച്ച ഉടമസ്ഥാവകാശ കേസില്‍ വിധി പറയുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചു. ഇതൊരു സിവില്‍ ഹരജിയാണെന്നും തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും ജസ്റ്റിസ് അല്‍ത്മാസ് കബീര്‍, എ.കെ പ~്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 24ന് വെള്ളിയാഴ്ച ഉച്ചക്ക് ആണ് അലഹാബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് കേസില്‍ വിധി പറയുന്നത്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ രമേശ് ചന്ദ് ത്രിപാഡിയാണ് വിധി നീട്ടിവെക്കണമെന്നാവശപ്പെട്ട് ഹരജി ഫയല്‍ ചെയ്തത്. കേസില്‍ വിധി പറയുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി അലഹാബാദ് ഹൈകോടതി നേരത്തെ തള്ളിയിരുന്നു.


VS Achudanandan
ബാബരി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചതുകൊണ്ട് മാത്രം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വം തീരുന്നില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ . കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടിയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആവശ്യപ്പട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ സംഘപരിവാര്‍ ഇന്ത്യയുടെ ഹൃദയമാണ് വെട്ടിപിളര്‍ത്തിയത്. മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ കുറ്റം ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PM receives Liberhan report on Babri demolition

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ