2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

വിധി സ്വാഗതം ചെയ്യുന്നു-കോണ്‍ഗ്രസ്‌


Posted on: 30 Sep 2010


ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിന്റെ വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എല്ലാവരും വിധി അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി വിധിയെ കണക്കാക്കേണ്ടതില്ല. ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ