Published on Thu, 09/30/2010 - 23:48 ( 11 hours 46 min ago)
ന്യൂദല്‍ഹി: ശ്രീരാമന്റെ ജന്മഭൂമിയില്‍ വിശാല ക്ഷേത്രം പണിയാന്‍ അവസരമൊരുക്കുന്ന നിര്‍ണായക വിധിയാണ് അലഹബാദ് ഹൈകോടതിയുടേതെന്ന് അയോധ്യാപ്രക്ഷോഭത്തിന്റെ അമരക്കാരനായ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.
കോടതിവിധി വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് ശേഷം എഴുതി തയാറാക്കിയ പ്രസ്താവനയാണ് അദ്വാനി വായിച്ചത്. ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. നിലവില്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുതന്നെ ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി വിധിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ