2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ഏല്‍പിച്ച ഉത്തരവാദിത്തം കോടതി നിര്‍വഹിച്ചില്ല -സയ്യിദ് ശഹാബുദ്ദീന്‍

Published on Thu, 09/30/2010 - 23:56 ( 11 hours 15 min ago)

ഏല്‍പിച്ച ഉത്തരവാദിത്തം കോടതി നിര്‍വഹിച്ചില്ല -സയ്യിദ് ശഹാബുദ്ദീന്‍
കോടതിവിധി ആശ്്ചര്യപ്പെടുത്തുന്നു. വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് നിര്‍ണയിക്കുകയാണ് കോടതിക്ക് മുമ്പിലുണ്ടായിരുന്ന വിഷയം. എന്നാല്‍, ഏല്‍പിച്ച ഉത്തരവാദിത്തമല്ല നിര്‍വഹിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിന് വേണ്ടിയുള്ള ശ്രമമെന്ന പ്രതീതിയാണ് കോടതിവിധി നല്‍കുന്നത്. യഥാര്‍ഥ ഉടമയാരെന്ന് പറയാതെ, നിലവിലെ സ്ഥലം മൂന്നായി പങ്കിടുകയാണ് ചെയ്തിരിക്കുന്നത്. ഒരു സ്ഥലത്തിന് പല ഉടമകള്‍ എങ്ങനെയാണ് വരുന്നത്?
 ബാബരി മസ്ജിദിനെ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്കൊത്ത പള്ളിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ നിരീക്ഷണം അദ്ഭുതകരമാണ്. അത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനമെന്താണ്? അമ്പലം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെങ്കില്‍, ശരിയാണ്, അതൊരു പള്ളിയായി കണക്കാക്കാന്‍ കഴിയില്ല. ക്ഷേത്രം തകര്‍ത്തല്ല മസ്ജിദ് നിര്‍മിച്ചതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്.   മസ്ജിദിന്റെ ഏറ്റവും പ്രധാനപ്പെട്ട, നടുവിലെ താഴികക്കുടത്തിന്റെ ഭാഗം വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞുവെച്ചിരിക്കുന്നത്. അത് എങ്ങനെ സാധ്യമാകും?  മസ്ജിദിന് പുറത്തെ രാം ഛബൂത്രയില്‍ ആരാധന നടത്തിയിരുന്നുവെന്നാണ് കോടതിയും പറയുന്നത്. മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കാമെന്ന നിര്‍ദേശം നേരത്തെതന്നെ മുസ്‌ലിംകള്‍ മുന്നോട്ടു വെച്ചതാണ്. 1949ല്‍ രാത്രി ആരോരുമറിയാതെ കൊണ്ടുവെച്ച വിഗ്രഹമാണ് ആരാധിക്കുന്നത്. ഒരു വിഗ്രഹം ഇങ്ങനെയാണോ പ്രതിഷ്ഠിക്കപ്പെടേണ്ടത്? ഇപ്പോഴത്തെ കോടതിവിധി അന്തിമമല്ല. ഇതിലെ വൈരുധ്യങ്ങള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും. സുപ്രീംകോടതിയാണ് അന്തിമ വിധി പറയേണ്ടത്. സുപ്രീംകോടതിയില്‍ അപ്പീല്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഹൈകോടതി വിധി സ്‌റ്റേ ചെയ്യപ്പെടും. അവിടം മുതല്‍ അന്തിമ വിധി വരുന്നതു വരെയുള്ള സമയത്ത് ഒത്തുതീര്‍പ്പിന്റെ അനൗപചാരിക സംഭാഷണങ്ങള്‍ക്ക് സാധ്യതയുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ