അയോധ്യ: നാള്‍വഴികള്‍
Posted on: 30 Sep 2010
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ക്ഷേത്രം പണിതത് എന്ന് കരുതുന്നു. 1512 ല്‍ ലഭിച്ച ചില തെളിവുകള്‍ ഈ നിഗമനം ശരിവെക്കുന്നു.


1528
രാമജന്മഭൂമിയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ബാബ്‌റി മസ്ജിദ് പണിതതായി രേഖകള്‍.
1853
ഈ പ്രദേശത്ത് വര്‍ഗീയകലാപം ഉണ്ടായതായി ആദ്യരേഖ.
1855
ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്‍ ആദ്യ വര്‍ഗീയ സംഘര്‍ഷം ഉണ്ടായതായി രേഖകള്‍.
1859
മുസ്‌ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകമായി ആരാധന നടത്താവുന്ന രീതിയില്‍ ബ്രിട്ടീഷ് ഭരണകൂടം വ്യവസ്ഥ ചെയ്തു.
1885
മഹന്ത് രഘുവാര്‍ ദാസ് ഇവിടെ നിര്‍മ്മാണം നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ചു.
1949
മുസ്‌ലീം ആരാധനാലയത്തിനകത്ത് രാമന്റെ വിഗ്രഹം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സംഘര്‍ഷം. ഇവിടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു.
1950
ഗോപാല്‍ സിങ് വിശാരദ്, മഹന്ത് പരംഹന്ത് രാമചന്ദ്ര എന്നിവര്‍ ആരാധന നടത്താന്‍ അനുവാദം ചോദിച്ച് ഫാസിയാബാദ് കോടതിയെ സമീപിച്ചു. ഗേറ്റിന് സമീപത്ത് പൂജ നടത്താന്‍ അനുമതി നല്‍കി.
1959
ആരാധനാലയത്തിനകത്ത് പൂജ നടത്താന്‍ ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി.
1961
തര്‍ക്കപ്രദേശവും മസ്ജിദിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ് കോടതിയില്‍ ഹര്‍ജി നല്‍കി.
1984
വിശ്വഹിന്ദു പരിഷത്ത് പ്രശ്‌നം ഏറ്റെടുക്കുന്നു. തര്‍ക്കസ്ഥലത്ത് ശ്രീരാമന് പുതിയ ക്ഷേത്രം പണിയണമെന്ന് ആഹ്വാനം. ബിജെപി നേതാക്കളും രംഗത്ത്.
1986
രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്കും ആരാധന നടത്താനായി തുറന്നുകൊടുക്കാന്‍ ഹരിശങ്കര്‍ ദുബേ എന്ന ജില്ലാ ജഡ്ജിയുടെ വിധി. മുസ്‌ലീങ്ങള്‍ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. രാജീവ് ഗാന്ധി രംഗത്ത്.
1989
തര്‍ക്കഭൂമിയില്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ശിലാന്യാസം. പള്ളി മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി. മുന്‍ വൈസ് പ്രസിഡന്റ് ജസ്റ്റിസ് ദിയോകി നന്ദന്‍ അഗര്‍വാള്‍ കോടതിയില്‍.
1990
വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മസ്ജിദ് തകര്‍ക്കാന്‍ ശ്രമം. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ഇടപെടലില്‍ താല്‍ക്കാലിക സമവായം.
1991
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍. ബാബ്‌റി പ്രശ്‌നം മുഖ്യവിഷയം.
1992
ഡിസംബര്‍ 6-രാജ്യത്തെ ഞെട്ടിച്ച ബാബ്‌റി മസ്ജിദിന്റ തകര്‍ച്ച. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തെ തുടര്‍ന്ന് വര്‍ഗീയ കലാപം. ഇരുമതങ്ങളിലുമായി 2000 ത്തോളം പേര്‍ കൊല്ലപ്പെട്ടു.
1992
ഡിസംബര്‍-16 ന് പ്രധാനമന്ത്രി നരസിംഹറാവു ലിബര്‍ഹാന്‍ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു.
1993
മാര്‍ച്ച്-കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1998
കേന്ദ്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കൂട്ടുമുന്നണി മന്ത്രിസഭ.
2001
ഡിസംബര്‍ 6- തകര്‍ച്ചയുടെ വാര്‍ഷികത്തിന് വീണ്ടും ക്ഷേത്രനിര്‍മ്മാണത്തിന് ശ്രമിക്കുമെന്ന് വി.എച്ച്.പിയുടെ പ്രതിജ്ഞ. സംഘര്‍ഷ സാധ്യതകള്‍.
2002
ജനുവരി- ശത്രുഘ്‌നന്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചയ്ക്കായി സമിതിയെ നിയോഗിക്കുന്നു.
2002
ഫെബ്രുവരി- ബി.ജെ.പി മന്ത്രിസഭ പുറത്ത്. മാര്‍ച്ച് 15 നകം പുതിയ ക്ഷേത്രം പണിയുമെന്ന് വി.എച്ച്.പി. ഗുജറാത്തിലെ ഗോധ്രയില്‍ കലാപം. 58 പേര്‍ ട്രെയിനില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് മരിച്ചു.
2002
മാര്‍ച്ച് മാസത്തില്‍ കുപ്രസിദ്ധമായ ഗുജറാത്ത് കലാപം. 2000 ത്തോളം മുസ്‌ലീങ്ങള്‍ കൊല ചെയ്യപ്പെട്ടു.
2002
ഏപ്രില്‍-മൂന്ന് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി അയോധ്യാ കേസില്‍ വാദം കേള്‍ക്കുന്നു.
2002
നവംബറില്‍ ആര്‍ക്കിയോളജി വകുപ്പിനോട് ജി.പി.ആര്‍. സര്‍വേ നടത്താന്‍ കോടതി സ്‌പെഷല്‍ ഫുള്‍ ബഞ്ച് ഉത്തരവിട്ടു.
2003
ജനുവരി-കോടതി നിര്‍ദേശപ്രകാരം ആര്‍ക്കിയോളജി വകുപ്പ് ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ തര്‍ക്കസ്ഥലത്ത് പരിശോധന നടത്തുന്നു.
2003
ജനുവരിയില്‍ സര്‍വെ നടപടികള്‍ ആരംഭിച്ചു. ആഗസ്ത് മാസത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
2003
ക്ഷേത്രാവശിഷ്ടങ്ങള്‍ ഇവിടെയുണ്ടെന്ന് ആര്‍ക്കിയോളജി അധികൃതര്‍. മുസ്‌ലീം സംഘടനകള്‍ തര്‍ക്കവുമായി രംഗത്ത്. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ കഴിയുമെന്ന് പ്രതീക്ഷയുള്ളതായി വാജ്‌പേയി.
2003
സപ്തംബര്‍-ബാബ്‌റി മസ്ജിദ് കേസില്‍ അദ്വാനിയടക്കം ഏഴ് പ്രമുഖ ബി.ജെ.പി. നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി.
2004
ഒക്ടോബര്‍-തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് അദ്വാനിയുടെ പ്രസ്താവന.
2004
നവംബര്‍-ഉത്തര്‍പ്രദേശ് കോടതി അദ്വാനിയെ കേസില്‍ കുറ്റവിമുക്തനാക്കുന്നു.
2005
ജൂലായില്‍ തര്‍ക്കഭൂമിയില്‍ തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ജീപ്പ് ഇടിച്ചുകയറ്റുന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
2009
ജൂണ്‍ 30 ന് ലിബര്‍ഹാന്‍ കമ്മീഷന്‍ അയോധ്യസംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
2010
ജൂലായില്‍ വിധിയുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനും സമവായത്തിനും കോടതി സാധ്യത ആരാഞ്ഞു.
2010
സപ്തംബര്‍ 8-അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് സപ്തംബര്‍ 24 ന് വിധി പ്രസ്താവിക്കുമെന്ന് പ്രഖ്യാപിച്ചു.
2010
സെപ്തംബര്‍ 24 ന് പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി ഒരാഴ്ച്ചകൂടി നീട്ടി
2010
സെപ്തംബര്‍ 30ന് അന്തിമവിധി പ്രഖ്യാപിച്ചു. രാമജന്മഭൂമി മൂന്നായി ഭാഗിക്കാന്‍ തീരുമാനിച്ച് കൊണ്ട് അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ