ലഖ്‌നോ: ബാബരി കേസില്‍ അലഹബാദ് ഹൈകോടതിയുടെ വിധി വിശദമായി പഠിച്ചശേഷം മാത്രമേ സുപ്രീംകോടതിയെ സമീപിക്കൂവെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ഈ മാസം ഒമ്പതിന് ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പത്ത് അംഗങ്ങള്‍ അടങ്ങുന്ന നിയമ കമ്മിറ്റി വിധി വിശദമായി പരിശോധിക്കുമെന്ന് ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിര്‍നഗിമാഹ്‌ലി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി 16ന് ബോര്‍ഡിന്റെ 51 അംഗ നിര്‍വാഹക സമിതിയോഗവും ചേരും.
വിധിയെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനുള്ള വഴികളാവും ചര്‍ച്ചചെയ്യുക. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെങ്കിലും നിര്‍വാഹക സമിതി യോഗത്തിനു ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് ഖാലിദ് റഷീദ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ