തലശ്ശേരി: ബാബരി വിധി കൂടുതല്‍ പ്രശ്‌നങ്ങളില്ലാത്തതാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തലശ്ശേരി ശാരദ കൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തില്‍ എല്‍.ഡി.എഫ് തലശ്ശേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ ന്യായാന്യായങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യേപ്പെട്ടേക്കാം. സമാധാനപൂര്‍ണമായ പ്രവര്‍ത്തനത്തിനായി നാം തയാറാവണം. കേരളത്തിലൊരിടത്തും ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ